ബോളിവുഡില്‍ ലഹരി വിവാദം കൊഴുക്കുന്നതിനിടെ വാര്‍ത്തയിലിടം പിടിക്കുകയാണ് കഞ്ചാവ് പ്രസാദമായി നല്‍കുന്ന കര്‍ണാകടയിലെ ക്ഷേത്രം. യാദ്ഗിര്‍ ജില്ലയിലെ മൗനേശ്വര ക്ഷേത്രത്തില്‍ ജനുവരിയില്‍ നടക്കുന്ന വാര്‍ഷികോത്സവത്തില്‍ എത്തുന്നവര്‍ക്ക് പ്രസാദമായി കഞ്ചാവാണ്.
മൗനേശ്വരനെ പ്രാര്‍ഥിച്ചശേഷം കഞ്ചാവ് പ്രസാദം വലിച്ചോ പുകയില പോലെ കഴിച്ചോ ഭക്തര്‍ക്ക് ജ്ഞാനോദയം നേടാമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഭക്തരെ ആത്മീയജ്ഞാനത്തിലേക്ക് നയക്കുന്ന ദിവ്യ ഔഷധമായാണ് കഞ്ചാവിനെ ഇവര്‍ കണക്കാക്കുന്നത്.
ലഹരിക്കുള്ള ഉപാധിയായല്ല പ്രസാദം നല്‍കുന്നതെന്നും പുറത്ത് വില്‍പന നടത്താറില്ലെന്നും വാര്‍ഷികോത്സവത്തിന് മാത്രമാണ് ഈ ചടങ്ങുള്ളതെന്നും ക്ഷേത്ര കമ്മിറ്റി അംഗമായ ഗംഗാധര്‍ നായിക് പറയുന്നു. പ്രസാദമായി നല്‍കുന്ന അല്‍പം കഞ്ചാവ് ചിലര്‍ കത്തിച്ച് വലിക്കുമെന്നും മറ്റുചിലര്‍ പുകയില പോലെ തിന്നുമെന്നും അദ്ദേഹം പറഞ്ഞു.
റായ്ച്ചൂരിലെയും യാദ്ഗിറിലെയും മറ്റു ക്ഷേത്രങ്ങളിലും കഞ്ചാവ് പ്രസാദമായി നല്‍കുന്നുണ്ട്. ഇത്തരം ക്ഷേത്രങ്ങളില്‍ ചെറുപാക്കറ്റുകളിലായാണ് കഞ്ചാവ് പ്രസാദമായി നല്‍കുന്നത്. അതേസമയം, ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ കഞ്ചാവ് പ്രസാദമായി നല്‍കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് പോലീസ് നിലപാട്.
