കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ക്വാറൻ്റെെനിൽ പോകേണ്ടി വന്ന സന്നദ്ധപ്രവർത്തകർക്ക് സാമ്പത്തിക പിന്തുണയുമായി പ്രമുഖ പ്രവാസി വ്യവസായി. ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ട സാധാരണക്കാരായ വ്യക്തികളുടെ ആ കാലയളവിലെ ജീവിതചെലവുകള്‍ വഹിക്കുമെന്ന് ഷാര്‍ജ ആസ്ഥാനമായ സില്‍വര്‍ ഹോം റിയല്‍ എസ്റ്റേറ്റ് ഡയറക്ടര്‍ വിടി സലിം.
ഇതിനായി മാതൃഭൂമി പത്രത്തിൻ്റെ മാനേജ്മെൻ്റിന് അഞ്ച് ലക്ഷം രൂപ കൈമാറുമെന്നും വിടി സലിം അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നിര്‍ധനരായ ആളുകളെ കണ്ടെത്തി സഹായം കൈമാറുമെന്ന് മാതൃഭൂമി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പബ്ലിക് റിലേഷന്‍സ് കെ.ആര്‍ പ്രമോദ് പറഞ്ഞു.
പ്രവാസികളെ ദുരന്തസമയത്തും ചേര്‍ത്തുനിര്‍ത്തിയ കൊണ്ടോട്ടി പ്രദേശവാസികളോടുമുള്ള ആദരമാണ് ഇതെന്ന് വിടി സലിം പറഞ്ഞു. കരിപ്പൂര്‍ വിമാനദുരന്തത്തെ മുന്‍നിര്‍ത്തി മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ച കണ്ടാണ് തീരുമാനം. പ്രവാസികളെ നെഞ്ചോടുചേര്‍ക്കുന്ന നാട്ടുകാരുടെ മനസ്സ് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സലിം പറഞ്ഞു.
