കരിപ്പൂര്‍ വിമാന അപകടം മരണ സംഖ്യ 17 ; മരിച്ചവരില്‍ കുട്ടികളും നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അപകടത്തില്‍ 17 പേര്‍ മരിച്ചതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമായാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ കുട്ടികളുമുണ്ടെന്നാണ് റിപോര്‍ട്ട്.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്‌കോഴിക്കോട് വിമാനം രാത്രി 7.45ഓടെയാണ് അപകടത്തില്‍പ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളര്‍ന്നു. യാത്രക്കാരില്‍ 175 പേര്‍ മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.

Vinkmag ad

Read Previous

രാമക്ഷേത്രശിലാസ്ഥാപനം; ലഡു വിതരണം നടത്തിയ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധം ശക്തം

Read Next

മഴയ്ക്കും കോവിഡിനും മുന്നില്‍ പതറാതെ രക്ഷാപ്രവര്‍ത്തനം; നാട്ടുകാരുടെ നന്മയ്ക്ക് എങ്ങും കയ്യടി

Leave a Reply

Most Popular