കമലിനെ കുടുക്കാൻ ആസൂത്രിത നീക്കം; വക്കീൽ നോട്ടീസ് വന്നതിന് ശേഷം നടപടികളില്ല; ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും

യുവനടിയെ പീഡിപ്പിച്ചെന്ന തരത്തിൽ തനിക്കെതിരെ പ്രചരിക്കുന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രസിദ്ധ സംവിധായകൻ കമൽ. തൻ്റെ പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ച അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് കമല്‍ പറഞ്ഞു. ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വര്‍ഷം മുന്‍പ് എൻ്റെ പേരില്‍ ഒരു വക്കീല്‍ നോട്ടീസ് ലഭിച്ചെന്നത് സത്യമാണ്. അന്ന് ഞാന്‍ എൻ്റെ അഭിഭാഷകുമായി സംസാരിച്ചു. ഇത് തെറ്റായ ആരോപണമായതിനാല്‍ എതിര്‍കക്ഷികള്‍ അടുത്ത നടപടികളിലേക്ക് കടക്കുന്നതുവരെ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്ന് പിന്നെ ഒരു നടപടിയും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. അതുകൊണ്ട് ഞാന്‍ അക്കാര്യം അവഗണിച്ചു- അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.

തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന ആസൂത്രിതമായ പ്രചരണമാണെന്നാണ് ഞാന്‍ കരുതുന്നത്. ചലച്ചിത്ര അക്കാദമിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. അയാള്‍ക്ക് അഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് ജോലി രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ഈ നോട്ടീസ് വന്നത് എന്റെ വക്കീലിനും പിന്നെ ഇയാള്‍ക്കും മാത്രമാണ് അറിയാവുന്നത്. എന്നാലും അദ്ദേഹമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ എന്റെ കൈയില്‍ ഇപ്പോള്‍ തെളിവൊന്നുമില്ലെന്നും കമല്‍ പറഞ്ഞു.

തൻ്റെ പേരില്‍ ചാനലില്‍ വന്ന പ്രതികരണം തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണെന്നും കമല്‍ പ്രതികരിച്ചു. ഈ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യമല്ല ചാനലുകാർ തന്നോട് ചോദിച്ചത്. ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവുമായി ചെറിയ പ്രശ്‌നമുണ്ടായിരുന്നു. അത് പിന്നീട് പരിഹരിക്കുകയും ചെയ്തിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ടപ്രശ്‌നങ്ങള്‍ അവസാനിച്ചോ എന്നായിരുന്നു റിപ്പോര്‍ട്ടര്‍ തന്നോട് ചോദിച്ചത്. അതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്.

ഈ ആരോപണം കോടതിയിലെത്താതെ പുറത്ത് നിന്ന് ഒത്തുതീര്‍പ്പാക്കിയെന്നാണ് ചാനല്‍ പറയുന്നത്. എന്നാത് അത് തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ചാനലിനെതിരെയും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെയും മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും കമല്‍ പറഞ്ഞു.

Vinkmag ad

Read Previous

ഉേദ്യാഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ടൗവ്വല്‍വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചത് 75,000 രൂപ; ഖജനാവ് കാലിയെങ്കിലും ധൂര്‍ത്തിന് കുറവില്ല !

Read Next

ബിജെപി നേതാവിന്റെ പീഡന കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

Leave a Reply

Most Popular