യുഎപിഎ ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത ഡോ കഫീല്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍പതിനഞ്ച് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്.
കഫീല്‍ ഖാന്റെ മാതാവ് നുസ്ഹത് പര്‍വീന്‍ സമ4പ്പിച്ച ഹരജിയാലാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. കഫീല്‍ ഖാന് മേല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശ സുരക്ഷ നിയമത്തിന്റെ കാലാവധി ഈ മാസം പതിമൂന്നിന് അവസാനിക്കും.
പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീല്‍ ഖാനെ ജനുവരിയിലാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പൌരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഡിസംബര്‍ 12നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ സിഎഎക്കെതിരെ പ്രസംഗിച്ചത്.
