കന്യാസ്ത്രീ പീഡനക്കേസ്: ഫ്രാങ്കോ മുളയ്ക്കലിന് സുപ്രീം കോടതിയിൽ തിരിച്ചടി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ബിഷപ്പിൻ്റെ ആവശ്യത്തില്‍ കഴമ്പില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി. കേസില്‍ തനിക്കെതിരെ തെളിവുകളില്ലെന്നും ആരോപണം കെട്ടിച്ചമച്ചതുമാണെന്നുമായിരുന്നു ബിഷപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്.

കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തില്‍ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഫ്രാങ്കോ മുളയ്ക്കലിന് അനുവദിച്ച ജാമ്യം വിചാരണ കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പടിവിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിചാരണ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതിയില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഹര്‍ജി തള്ളിയതിനാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതിയില്‍ ഹാജരായി വിചാരണ നേരിടേണ്ടി വരും.

Vinkmag ad

Read Previous

‘ഇനിയും അഭിനയിക്കാത്തതില്‍ സന്തോഷം, നാണിക്കേണ്ട, എന്തിനാണ് പൊള്ളയായ സംസാരം’; പ്രിയങ്ക ഗാന്ധിയോട് ഒവൈസി

Read Next

കശ്മീരിലെ അടിച്ചമര്‍ത്തല്‍ ഇന്ത്യ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി

Leave a Reply

Most Popular