കനിക കപൂർറിനെതിരെ കേസെടുത്തു; 96 എംപിമാർ നിരീക്ഷണത്തിൽ

കോവിഡ്​ 19 സ്​ഥിരീകരിച്ച ബോളിവുഡ്​ ഗായിക കനിക കപൂറിനെതിരെ കേസെടുത്തു. യാത്രാവിവരം മറച്ചുവെച്ചതിനാണ് നടപടി. മാർച്ച്​ ഒമ്പതിനാണ്​ ഇവർ ലണ്ടനിൽ നിന്നും ഡൽഹിയിലെത്തിയത്. ലണ്ടനിൽ നിന്നെത്തിയതാണെന്ന്​ മറച്ചുവെക്കുകയും പാർട്ടികളിൽ പ​ങ്കെടുക്കുകയും ചെയ്​തിരുന്നു.

ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക ഇതിനു ശേഷം ലക്നൗവിൽ ഇന്റീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച പാർട്ടിയിലും പങ്കെടുത്തു. ബിജെപി നേതാവ് വസുന്ധര രാജെയും മകനും എംപിയുമായ ദുഷ്യന്ത് സിങ്ങും ഈ വിരുന്നിൽ പങ്കെടുത്തിരുന്നു. ഇരുവരും ക്വാറൻറീനിൽ പ്രവേശിച്ചു.

കനിക സംബന്ധിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതിനു പിന്നാലെ ദുഷ്യന്ത് സിങ്ങ് പാർലമെന്റിലും സെൻട്രൽ ഹാളിലും എത്തിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഐസലേഷൻ വാർഡിലാണ് കനിക ഇപ്പോഴുള്ളത്.

മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്​, കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ,ഹേമമാലിനി, കോൺഗ്രസ്​ എം.പി കുമാരി സെൽജ, ബോക്​സറും രാജ്യസഭ എം.പിയുമായ മേരി കോം എന്നിവരും ദുഷ്യന്ത്​ സിങ്ങിനൊപ്പം പാർടിയിൽ പ​ങ്കെടുത്തിരുന്നു. ഇവരും സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്​. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ എല്ലാ പരിപാടികളും റദ്ദാക്കി.

Vinkmag ad

Read Previous

കൊറോണയെ തടഞ്ഞില്ലെങ്കില്‍ മരണം ദശലക്ഷമാകുമെന്ന് യുഎന്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്

Read Next

കോവിഡ് 19 നെ നേരിടാൻ രാജ്യം: 80 നഗരങ്ങൾ അടച്ചിടുന്നു; സംസ്ഥാനങ്ങളിൽ 144

Leave a Reply

Most Popular