കനത്ത മഴ :ഇടുക്കിയിൽ ഉരുൾപൊട്ടൽ :വ്യാപക നാശനഷ്ടം

കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ മതിയാകൂ . സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് . അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക എന്നതാണ് ആദ്യം ചെയ്യേണ്ടത് . ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം,മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മഴയ്ക്കും 40 കി.മി.വരെ വേഗത്തിൽ കാറ്റ് വീശുന്നതിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വയനാട് നീലഗിരി ഭാഗങ്ങളിൽ കനത്തമഴ തുടരുന്നുണ്ട്‌.അവിടെ നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചിലിൽ ചാലിയാറിലെ ജലനിരപ്പ്‌ അപകടകരമായ വിധത്തിൽ ഉയരാനുള്ള സാധ്യതയാണുള്ളത്‌.കഴിഞ്ഞ തവണ സംഭവിച്ചതും ഇത്‌ തന്നെയായിരുന്നു.കഴിവതും ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്‌ മാറണമെന്ന് ഭരണകൂടം അറിയിക്കുന്നു .

ഇടുക്കി ജില്ലയില്‍ നാലിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിയിട്ട കാര്‍ ഒഴുകി പോയി ഒരാള്‍ മരിച്ചു.പീരുമേട്ടില്‍ മൂന്നിടത്തും മേലെ ചിന്നാര്‍ പന്തംമാക്കല്‍പടിയിലും ഉരുള്‍പൊട്ടി. പീരുമേട്ടില്‍ കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്.വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി പോയി ഒരാള്‍ മരിച്ചു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തെരച്ചില്‍ തുടരുകയാണ്.

Vinkmag ad

Read Previous

രാമക്ഷേത്രശിലാസ്ഥാപനം; ലഡു വിതരണം നടത്തിയ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധം ശക്തം

Read Next

മഴയ്ക്കും കോവിഡിനും മുന്നില്‍ പതറാതെ രക്ഷാപ്രവര്‍ത്തനം; നാട്ടുകാരുടെ നന്മയ്ക്ക് എങ്ങും കയ്യടി

Leave a Reply

Most Popular