കനത്ത മഴ :അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 127.2 അ​ടി​യി​ൽ എ​ത്തി. ക​ഴി​ഞ്ഞ ഒ​രു ദി​വ​സം​കൊ​ണ്ട് നാ​ല​ടി ജ​ല​മാ​ണ് ഉ​യ​ർ​ന്ന​ത്. അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്ത് മ​ഴ കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ന്ന​തും നീ​രൊ​ഴു​ക്ക് കൂ​ടു​ന്ന​തും ഇ​നി​യും ജ​ല​നി​ര​പ്പ് അ​തി​വേ​ഗം ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

അ​തേ​സ​മ​യം, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ 2,349.15 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യം 2,316.64 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ഈ ​മാ​സം ഒ​ന്നു​മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 12.81 അ​ടി​വെ​ള്ളം ഉ​യ​ർ​ന്നു. അ​ണ​ക്കെ​ട്ടി​ൽ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യു​ടെ 59.89 ശ​ത​മാ​നം വെ​ള്ളം നി​ല​വി​ലു​ണ്ട്.

ജി​ല്ല​യി​ൽ ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളൊ​ഴി​കെ​യു​ള്ള മ​റ്റു ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ് സം​ഭ​ര​ണ​ശേ​ഷി​യോ​ട് അ​ടു​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലി​നും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം രാ​ത്രി ഏ​ഴു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ നി​രോ​ധി​ച്ചു.

Vinkmag ad

Read Previous

രാമക്ഷേത്രശിലാസ്ഥാപനം; ലഡു വിതരണം നടത്തിയ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധം ശക്തം

Read Next

മഴയ്ക്കും കോവിഡിനും മുന്നില്‍ പതറാതെ രക്ഷാപ്രവര്‍ത്തനം; നാട്ടുകാരുടെ നന്മയ്ക്ക് എങ്ങും കയ്യടി

Leave a Reply

Most Popular