ഓൺലൈൻ കച്ചവട സ്ഥാപനങ്ങൾ വഴിയും അവശ്യവസ്തുക്കൾ മാത്രമേ വാങ്ങാനാകൂ; അവശ്യവസ്തുക്കളല്ലാത്തവയുടെ വിൽപ്പന കേന്ദ്രം നിരോധിച്ചു

വൈറസ് വ്യാപനം തടയുന്നതിനായി നടപ്പിലാക്കിയിരുന്ന ലോക്ക്ഡൗണ്‍ നിയമങ്ങളിൽ വരുത്തിയ ഇളവുകൾ ചിലർ തെറ്റായി പ്രചരിപ്പിക്കുന്നു. ഇത്തരത്തിൽ നൽകാത്ത ഇളവുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കേന്ദ്രം രംഗത്തെത്തി.

ലോക്ക്ഡൗണ്‍ കാലത്ത് ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍ വഴിയുളള അവശ്യവസ്തുക്കളുടെ വിഭാഗത്തില്‍പ്പെടാത്ത ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഓൺലൈൻ കച്ചവട സ്ഥാപനങ്ങളിലെ വിൽപ്പന പഴയതുപോലെയായെന്ന തെറ്റായ സന്ദേശം പ്രചരിച്ചിരുന്നു.

അവശ്യവസ്തുക്കളുടെ വിതരണം ആവശ്യമായ അനുമതികളോടെ നടത്താവുന്നതാണ്. അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍ ഇത് പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ പ്രദേശങ്ങളില്‍ 20 ന് ശേഷം ഇളവ് അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുളള അവശ്യ ഉത്പന്നങ്ങള്‍ക്ക് പുറമേയുളള ഉത്പന്നങ്ങളുടെ വിതരണത്തിന് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ ഇളവ് അനുവദിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇ- കോമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ഇത്തരം ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇനി തടസ്സം ഉണ്ടാവില്ല എന്ന തരത്തിലായിരുന്നു പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 15000 കടന്നിരിക്കുകയാണ്.

Vinkmag ad

Read Previous

കെഎം ഷാജിയ്ക്ക് വധഭീഷണി; പോലീസെത്തിവിവരങ്ങള്‍ ശേഖരിച്ചു

Read Next

അറബ് സ്ത്രീകൾക്കെതിരെ ലൈംഗീക അധിക്ഷേപം: ബിജെപി എംപിക്കെതിരെ അറബ് മേഖലയിൽ വൻ പ്രതിഷേധം

Leave a Reply

Most Popular