ഒറ്റ ദിവസം രോഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതിനായിരം പിന്നിട്ടു; മരണ നിരക്കിൽ ലോകത്ത് രണ്ടാം സ്ഥാനത്ത്

രാജ്യത്തെ അതീവ ആശങ്കയിലാഴ്ത്തി കോവിഡ് രോഗവ്യാപനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മുപ്പതിനായിരത്തിന് മുകളിൽ ആൾക്കാർക്കാണ് രോഗം ബാധിച്ചത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടു. ഇന്നലെ ആകെ 30,142 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒമ്പതര ലക്ഷത്തിന് അടുത്തെത്തി.

ഇന്നലെ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 582 പേരാണ്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 24,309 ആയി ഉയര്‍ന്നു. ഇന്നലെ ലോകത്ത് നടന്ന കോവിഡ് മരണങ്ങളിൽ ഏറ്റവും കൂടുതൽ അമേരിക്കയിലും രണ്ടാമത് ഇന്ത്യയിലുമാണ്. ബ്രസീലിന് മുകളിലാണ് ഇന്ത്യയിലെ മരണനിരക്ക്.

രാജ്യത്ത് 5,92,032 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 9,36,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,19,840 പേര്‍ ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Vinkmag ad

Read Previous

ബിഷപ്പ് ഫ്രാങ്കോ മുളക്കലിൻ്റെ ജാമ്യം റദ്ദാക്കി; ജാമ്യക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Read Next

മനുഷ്യരില്‍ പരീക്ഷിച്ച കോവിഡ് വാക്‌സിന്‍ വിജയകരം; മരുന്ന് കുത്തിവച്ചവര്‍ പ്രതിരോധശേഷി നേടി; മഹാമാരിയെ തടുക്കാന്‍ മരുന്നെത്തുന്നു

Leave a Reply

Most Popular