ഒരു ദിവസം മീശയില്ലാതെ താടി മാത്രം വച്ച് നടക്കാന്‍ തീരുമാനിച്ചു; ഇസ്ലാമോഫോബിയയുടെ ഭീതിജനകമായ അവസ്ഥ തുറന്നെഴുതി നസീര്‍ ഹുസൈന്‍

ആദ്യമൊക്കെ കേരളത്തില്‍ ഞാന്‍ കണ്ട് പരിചയമില്ലാത്ത, മീശ വയ്ക്കാതെ താടി മാത്രം വച്ച ആളുകള്‍ ലിഫ്റ്റില്‍ കയറുമ്പോള്‍ എനിക്ക് ഒരു പേടിയും വല്ലായ്മയും തോന്നിയിരുന്നു.പിന്നീട് ഞാന്‍ ശ്രദ്ധിച്ചപ്പോള്‍ ഇവിടെയുള്ള ഉള്ള ഉത്തരേന്ത്യക്കാരില്‍ ചിലര്‍ കയ്യില്‍ ചരട് കെട്ടുമ്പോഴും ചില ദിവസങ്ങളില്‍ തിലകം ചാര്‍ത്തി വരുമ്പോഴും എനിക്ക് ഇതേ പ്രശ്‌നമുണ്ട്. ഇവിടെയുള്ള ജൂതന്മാര്‍ എല്ലാദിവസവും തലയില്‍ തൊപ്പി വച്ചും അവരുടെ പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിച്ചും ലിഫ്റ്റില്‍ കയറുമ്പോള്‍ എനിക്ക് ഇതേ പ്രശ്‌നം. ഒരു പേടി. അവരുടെ മുഖത്ത് നോക്കാതെ നില്‍ക്കും.

അതുകൊണ്ട് ഞാനും ഒരു ദിവസം മീശയില്ലാതെ താടി മാത്രം വച്ച് നടക്കാന്‍ തീരുമാനിച്ചു ഒരു മാസം കൊണ്ട് എന്റെ മനസ്സില്‍ ഉണ്ടായിരുന്ന, ഒരുപക്ഷേ മറ്റുള്ളവരുടെ മനസ്സില്‍ ഇപ്പോഴും ഉള്ള, വേഷം കൊണ്ട് ആളുകളെ തിരിച്ചറിയുന്ന, ആര്‍എസ്എസ് പോലുള്ള വലതുപക്ഷ തീവ്രവാദികളും ഫോക്‌സ് ന്യൂസും, മറുനാടന്‍ മലയാളിയും പോലുള്ള ഇസ്ലാമോഫോബിയ പടര്‍ത്തുന്ന മാധ്യമങ്ങളും നമ്മുടെ മനസ്സില്‍ കുത്തി വച്ചിരിക്കുന്ന വിഷം എത്രയാണ് എന്ന് എനിക്ക് മനസ്സിലായി.

കാരണം മീശയില്ലാതെ താടി മാത്രം വെച്ച് ഒരു മുസ്ലിം വേഷധാരി ആയി ലിഫ്റ്റില്‍ കയറുമ്പോള്‍ ആളുകള്‍ സംശയത്തോടെ എന്നെ നോക്കി ചിലര്‍ എന്നില്‍ നിന്ന് മാറി നിന്നു ചിലര്‍ എന്തൊക്കെ വെറുത്തു പിറുപിറുത്തു. എന്റെ manager തന്നെ ഈ വേഷം അങ്ങേര്‍ക്ക് തന്നെ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് എന്നോട് പരാതി പറഞ്ഞു.

പതിനൊന്ന് വര്‍ഷമായി ഒരുമിച്ച് ജോലി ചെയ്യുന്ന എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാള്‍ക്ക് അങ്ങിനെ തോന്നിയെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ.യഥാര്‍ത്ഥത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരന്‍മാര്‍ക്ക് മോദിയുടെയും ട്രമ്പിന്റെയും ടിപി സെന്‍കുമാറിന്റെയും ഒക്കെ മുഖമാണ്. വേഷം കൊണ്ട് തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഇന്ന് ലോകത്തുള്ള ഉള്ള ഉള്ള ഏറ്റവും വലിയ ഭീകരവാദികളും.

ഇപ്പോള്‍ നമ്മുടെ നാട്ടിലും ഹിന്ദുക്കള്‍ ഹിന്ദുക്കളുടെ കടയില്‍ നിന്നും മാത്രം സാധനങ്ങള്‍ വാങ്ങിയാല്‍ മതി എന്നൊക്കെ പറയുന്ന ഹിന്ദു ഇക്കണോമിക് ഫോറം നിലവില്‍വന്നു കഴിഞ്ഞു . ഇവിടെ അമേരിക്കയില്‍ ഉള്ള ചില സംഘികളും ഇതിന്റെ പിറകില്‍ ഉണ്ട്.

ന്യൂ യോര്‍ക്കില്‍ പ്രശസ്തയായ കാന്തിക മണ്ഡലം ഡോക്റ്റര്‍ ഇവരുടെ പരിപാടികളില്‍ സജീവമായി രംഗത്തുണ്ട്. മറ്റു ചിലര്‍ മൃദുവായി ഇത്തരം കാര്യങ്ങള്‍ ഇപ്പൊള്‍ അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അടുത്ത തവണ നിങ്ങള്‍ നിങ്ങള്‍ പര്‍ദ്ദ ഇട്ട ഒരാളെ കാണുമ്പോഴും നെറ്റിയില്‍ കുറി വരച്ച് ഒരാളെ കാണുമ്പോഴും ഒന്നു ചിരിക്കുകയോ അവരോട് സംസാരിക്കുകയും ചെയ്യുക. നമ്മുടെ മനസ്സില്‍ നമ്മള്‍ കൊണ്ടുനടക്കുന്ന പേടിയുടെ പിറകില്‍ സാധാരണക്കാരായ വെറും പച്ച മനുഷ്യരെ നമുക്ക് കാണാം

Vinkmag ad

Read Previous

ബി ജെ പി യോഗം വിജയിപ്പിക്കണം; അല്ലെങ്കില്‍ കേസെടുക്കുമെന്ന് പോലിസിന്റെ ഭീഷണി ; സംഘികള്‍ക്ക് വേണ്ടി കേരളാ പോലീസ് പരസ്യമായി രംഗത്ത്

Read Next

ഇനി വരുന്നത് വിജയ് യുഗം; രജനി കീഴടങ്ങളുമ്പോള്‍ പോരാടാനുറച്ച് ദളപതി

Leave a Reply

Most Popular