ഇര്‍ഫാന്‍ ഖാന്‍ എന്ന മഹാനടന്റെ വിടവാങ്ങലിന്റെ ദുഖത്തിലാണ് ഇന്ത്യന്‍ സിനിമാ ആരാധകര്‍. ഇര്‍ഫാന്‍ ഖാന്റെ മരണം ഒരു വിങ്ങലാണ് എന്ന് സുഹൃത്ത് സന്ദീപ് സിംഗ് പറയുന്നു. ഇര്‍ഫാന്‍ ഖാന്റെ മൃതദേഹം ചുമലിലേറ്റാന്‍ അവസരം കിട്ടിയതിന് സന്ദീപ് സിംഗ് നന്ദി പറയുകയും ചെയ്യുന്നു.
താങ്കളെ താങ്കളെ നഷ്ടപ്പെട്ടതിന്റെ ദു:ഖം എന്റെ ഹൃദയത്തില്‍ ഇത്രമേല്‍ വലിയ ഒരു വിങ്ങലാകുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്റെ പ്രതിസന്ധികളില്‍ ഒപ്പം നിന്നതിന് നന്ദി ഇര്‍ഫാന്‍ ഭായ്. ഒരുപാട് പേര്‍ എന്നെ ഗൗനിക്കാതിരുന്ന കാലത്തും താങ്കള്‍ എനിക്കൊപ്പം നിന്നു. നിങ്ങളെ പോലുള്ള മനുഷ്യര്‍ ഒരിക്കലും മരിക്കില്ല. സിനിമയോടുള്ള താങ്കളുടെ ഇഷ്ടവും ജീവിതത്തോടുള്ള കാഴ്ചപ്പാടും എന്നെ ഇനിയും മുന്നോട്ട് നയിക്കാന്‍ ഉതകുന്നതാണ്.
ഇര്‍ഫാന്‍ ഭായ്‌ക്കൊപ്പം അവസാനമായി ഒന്നു കൂടി നടക്കാന്‍ അവസരം തന്ന ദൈവത്തിന് നന്ദി. താങ്കളെ അവസാനമായി ഒരു നോക്ക് കണ്ട് യാത്ര പറയാന്‍ സാധിച്ച ഞാന്‍ അനുഗ്രഹീതനാണ്. താങ്കളുടെ ഒരുപാട് ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അതിന് സാധിച്ചിട്ടില്ലല്ലോ. എന്നാലും താങ്കള്‍ നേരത്തെയാണ് പോയത് ഭായ്- ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ സന്ദീപ് സിംഗ് പറയുന്നു.
