ഒമാനില്‍ മുറിയില്‍ ഒപ്പം താമസിച്ചിരുന്നു പാകിസ്താനിയുടെ വെട്ടേറ്റ് മലയാളി മരിച്ചു.
മസ്‌കറ്റില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള സറായിലെ ലേബര്‍ ക്യാമ്പിലാണ് സംഭവം. ശനിയാഴ്ച്ച രാത്ര 11 മണിക്കാണ് കൊലപാതകം നടന്നതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനൊപ്പം താമസിച്ചിരുന്ന പാകിസ്താന്‍ സ്വദേശിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുറൈമിയിലെ ഫയര്‍ ആന്റ് സേഫ്റ്റി കമ്പനിയിലെ ജീവനക്കാരായിരുന്നു ഇദ്ദേഹം.
ക്യാമ്പില്‍ തന്നെയുള്ള തമിഴ്‌നാട് സ്വദേശിക്ക് േെവട്ടറ്റ് ഗുരുതര പരിക്കുണ്ട്. ഇയാളെ പരിക്കുകളോടെ സുഹാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കിസ്ഥാന്‍ സ്വദേശിയും തമിഴ്‌നാട്ടുകാരനും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായതെന്നാണ് അറിയുന്നത്. രാജേഷ് ഇതില്‍ മധ്യസ്ഥതക്ക് ചെന്നതാണത്രേ. തലക്കേറ്റ മാരകമായ വെട്ടാണ് രാജേഷിന്റെ മരണകാരണമായത്.
