ഒമാനില്‍ കണ്ണൂര്‍ സ്വദേശിയ്ക്ക് കോവിഡ് 19 സ്ഥിരികരിച്ചു

ഒമാനില്‍ കണ്ണൂര്‍ സ്വദേശിയ്ക്ക് കോവിഡ് രോഗം സ്ഥിരികരിച്ചതായി റിപ്പോര്‍ട്ട്. സലാലയില്‍ ജോലിചെയ്യുന്ന മലയാളിക്കാണ് രോഗം കണ്ടെത്തിയതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം പതിമൂന്നാം തിയതിയണ് നാട്ടില്‍ നിന്ന് സലാലയില്‍ എത്തുന്നത്. 16ന് പനിയും ചുമയും കാരണം അദ്ദേഹം ഡോക്ടറെ സമീപിച്ചു. പിന്നീട് നടന്ന പരിശോധയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒരു ഇന്ത്യക്കാരന് കോവിഡ് സ്ഥിരീകരിച്ചു എന്ന് മാത്രമാണ് ഒമാന്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഇന്ത്യന്‍ അധികൃതര്‍ക്ക് ഒമാന്‍ വിവരം കൈമാറിയിട്ടുണ്ട്.

കോവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാന്‍ പൊതുഗതാഗത സംവിധാനം നിര്‍ത്തലാക്കിയിരുന്നു. ബസുകളും ടാക്‌സികളും ഫെറികളും കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ഇന്നലെ മാത്രം ഗള്‍ഫ് മേഖലയില്‍ 114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കനത്ത വിലക്കിലൂടെയാണ് ഗള്‍ഫ് മേഖല കടന്നുപോകുന്നത്. മിക്കയിടങ്ങളിലും യാത്രാവിലക്ക് പൂര്‍ണമാണ്. പള്ളികളിലെ പ്രാര്‍ത്ഥനാ ചടങ്ങുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

Vinkmag ad

Read Previous

സഭയുടെ പേരില്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഫാ ടോമി കരിയിലക്കുളം കുടുംബസ്വത്താക്കി; 600 കോടിയുടെ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് വൈദികന്റെ കുടുംബം; മറുനാടന്‍ മലയാളിയും ഷാജന്‍സ്‌കറിയയും പറഞ്ഞത് പച്ചക്കള്ളം; കോടികള്‍ വെട്ടിച്ച വൈദികനെ വെള്ളപൂശിയ മഞ്ഞ ഓണ്‍ലൈന്‍ കുരുക്കില്‍ !

Read Next

സംസ്ഥാനം അതീവ ജാഗ്രതയിൽ: കാസറഗോഡ് കടകൾ അടപ്പിച്ചു; അതിർത്തികളിൽ പ്രവേശന വിലക്ക്

Leave a Reply

Most Popular