ഐശ്വര്യറായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായിക്കും എട്ടുവയസുകാരിയായ മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു.

ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് സ്ഥീരീകരിക്കുകയായിരുന്നു. ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും ഇന്നലെയാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.

മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് ഈ വാര്‍ത്ത‍ ട്വിറ്ററിലൂടെ അറിയിച്ചത്. ‘ശ്രീമതി. ഐശ്വര്യാ റായ് ബച്ചനും മകള്‍ ആരാധ്യാ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവ് ആണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.  ശ്രീമതി ജയാ ബച്ചന്‍ (അമിതാഭ് ബച്ചന്റെ ഭാര്യ) നെഗറ്റിവ് ആണ്.  ബച്ചന്‍ കുടുംബം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു,’ രാജേഷ്‌ ടോപ്പേ കുറിച്ചു.‌

പക്ഷേ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

Vinkmag ad

Read Previous

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ; ബംഗളുരുവിൽ നിന്നാണ് ഇരുവരും പിടിയിലായത്

Read Next

അപമാനിതനായി ഇനിയും നിൽക്കാനാവില്ല: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; രാജസ്ഥാനിൽ അധികാരമാറ്റം

Leave a Reply

Most Popular