കോവിഡ് മാഹാമാറിയെ നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ലോകത്തെതന്നെ ഏറ്റവും വലിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഭീമമായി വർദ്ധിക്കുകയാണ്.
ഇന്നലെ മാത്രം കോവിഡ് ബാധിച്ചത് 5611 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 140 പേരാണ്.ആകെ മരണം 3303 ആയി. നാലാം ഘട്ട ലോക്ക് ഡൗണ്‍ തുടരുമ്പോഴും കണക്കിലെ വര്‍ധന ആശങ്കപ്പെടുത്തുകയാണ്. കോവിഡ് വ്യപനത്തില്‍ ചൈനയെ മറികടന്ന ഇന്ത്യ ഇപ്പോള്‍ ഇറാന് തൊട്ടുപിന്നിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ അയവുവരുമ്പോഴാണ് വൈറസ് അണുബാധ ഒരു ലക്ഷം കടന്നിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വേഗതയില്‍ കോവിഡ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയതായാണ് റിപ്പോർട്ട്.
കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങൾക്ക് വേണ്ടത്ര സഹായം കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നില്ലെന്ന പരാതി ഉയരുകയാണ്. സാമ്പത്തിക സഹായം പ്രഖ്യാപനത്തിൽ മാത്രമാണ് ഉള്ളത്. പാലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാനുള്ള പദ്ധതികൾപോലും കേന്ദ്രത്തിന് കൈക്കൊള്ളൻ കഴിഞ്ഞിട്ടില്ല.
