ഏപ്രില്‍ 14 ന് ലോക്ക് ഡൗണ്‍ അവസാനിക്കില്ല; പുതിയ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും

ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ക് ഡൗണ്‍ ഇനിയും അനന്തമായി നീളും. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ പതിനാലിന് തന്നെ അവസാനിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും ആ തീരുമാനം നടക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് 19 ന്റെ സമൂഹ വ്യാപനം ഏത് തരത്തിലാണ ഇന്ത്യയില്‍ പ്രതിഫലിക്കുകയെന്ന് കൃത്യമായ ചിത്രം ഇതുവരെയും വ്യക്തമാകാത്തതും ലോക്ക് ഡൗണ്‍ നീക്കുന്നതിലേയ്യ്ക്ക് നീങ്ങും. ഘട്ടം ഘട്ടമായി ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്ന് നിലാപാടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാമന്ത്രി സൂചിപ്പിച്ചിരുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഇക്കാര്യം ട്വീറ്റില്‍ സൂച്ിപ്പിച്ചു. ‘ഏപ്രില്‍ 15 മുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പിന്‍വലിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായേ പിന്‍വലിക്കാവൂ. ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള മുന്‍കരുതല്‍ സ്വീകരിക്കണം’ താക്കറെ ട്വീറ്റ് ചെയ്തതിങ്ങനെ. ലോക്ഡൗണ്‍ നീട്ടുന്ന കാര്യമല്ല. ഘട്ടംഘട്ടമായി പിന്‍വലിക്കുന്ന കാര്യമാണ് താക്കറെ ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധേയം.

ഒറ്റയടിക്കു ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ അജന്‍ഡയില്‍ ഇല്ലാത്ത കാര്യമാണ്. അങ്ങനെ പിന്‍വലിച്ചാല്‍, 22 ാം ദിവസം മുതല്‍ ട്രെയിനുകളും വിമാനങ്ങളുമെല്ലാം സര്‍വീസ് ആരംഭിച്ചാല്‍, 21 ദിവസം നടപ്പാക്കിയ സാമൂഹിക അകലം പാലിക്കല്‍ വെറുതെയാകുമെന്നാണ് വിലയിരുത്തല്‍.

ലോക്ഡൗണ്‍ പെട്ടെന്ന് അവസാനിപ്പിക്കുന്നതിനു പകരം ഘട്ടംഘട്ടമായി എങ്ങനെ അവസാനിപ്പിക്കാമെന്നതില്‍ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി മോദി അഭിപ്രായം തേടിയെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ദേശങ്ങള്‍ അടുത്തദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും.

Vinkmag ad

Read Previous

കൊറോണയ്ക്ക് ഗോ മൂത്ര ചികിത്സയുമായി ഗുജറാത്തിലെ ജനങ്ങള്‍; ദിവസവും വില്‍ക്കുന്നത് 6000 ലിറ്റര്‍ ഗോ മൂത്രം

Read Next

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ലഭിച്ചത് 42 കോടിയുടെ ഒന്നാം സമ്മാനം

Leave a Reply

Most Popular