എല്ലാ വെള്ളിയാഴ്ച്ചയും മുസ്ലീം പ്രാര്‍ത്ഥനകള്‍ ബിബിസിയില്‍; മാധ്യമ ഭീമന്റെ ചരിത്രം തിരുത്തിയ തീരുമാനത്തിന് എങ്ങും കയ്യടി !

ബ്രിട്ടനില്‍ ഈ വെള്ളിയാഴ്ച്ച മതസഹോദര്യത്തിന്റെ പുതിയ ചരിത്രത്തിന് സാക്ഷ്യം വഹിക്കും.. ഇസ്ലാം വിരുദ്ധതയുടെ ഇസ്ലാമോഫോബിയയുടെ കഥകള്‍ കേള്‍ക്കുന്ന ബ്രിട്ടനില്‍ നിന്ന് സന്തോഷം നിറഞ്ഞ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈ വെള്ളിയാഴ്ച്ച ഇസ്ലാം മത പ്രാര്‍ത്ഥനകള്‍ ബ്രിട്ടനിലെ മുഴുവന്‍ ആളുകളും കേള്‍ക്കുന്ന തരത്തില്‍ പ്രക്ഷേപണം ചെയ്യാന്‍ മാധ്യമ ഭീമനായ ബിബിസി തീരുമാനിച്ചിരിക്കുന്നു. ബിബിസി റേഡിയോയിലുടെ അടുത്ത വെള്ളിയാഴ്ച്ച മുതല്‍ 14 പ്രാദേശിക റേഡിയോ സ്റ്റേഷന്‍ വഴി രാവിലെ 5:50 നാണ് വിവിധ ഇമാമുമാരുടെ ഉദ്‌ബോധന പ്രസംഗങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത്. ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക കല്‍പനകളും വാക്കുകളും ഉള്‍കൊള്ളുന്ന പ്രാര്‍ത്ഥനകളും ഉദ്‌ബോധനങ്ങളും വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥനകള്‍ക്ക് മുന്നോടിയായാണ് ശ്രോതാക്കളിലേക്ക് എത്തിക്കുന്നത്.

ഷെഫീല്‍ഡ്, ലങ്കാശിര്‍, മാഞ്ചസ്റ്റര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ലീസിസ്റ്റര്‍, സ്റ്റോക്ക്, ഡെര്‍ബി, നോട്ടിങ്ങാം, കൊവെന്‍ട്രി, മാര്‍വിക്ഷെയര്‍, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലെ ശ്രോതാക്കളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രാദേശിക റേഡിയോ എന്നത് കമ്മ്യൂണിറ്റികളെ ബന്ധിപ്പിക്കുന്നതിനാണ്, മാത്രമല്ല ഈ പ്രതിവാര പരിപാടികള്‍ ഒറ്റപ്പെടുമ്പോള്‍ മുസ്ലിംകള്‍ക്ക് ഒറ്റപ്പെടുന്നില്ലെന്ന തോന്നലുണ്ടാക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി ബിബിസി റേഡിയോ തലവന്‍ ക്രിസ് ബേണ്‍സ് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാര്‍ച്ച് 23 മുതല്‍ ബ്രിട്ടനിലെ ആരാധനാലയങ്ങള്‍ അടച്ചിരിക്കുക്കയാണ്. ബിബിസി ഇതിനകം തന്നെ 39 പ്രാദേശിക, ദേശീയ സ്റ്റേഷനുകളില്‍ ക്രിസ്ത്യന്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച വെള്ളിയാഴ്ച പ്രാര്‍ത്ഥന പ്രക്ഷേപണം മുസ്ലിംകള്‍ക്ക് പ്രാര്‍ത്ഥന കേള്‍ക്കായി അവരുടെ പ്രാദേശിക പള്ളികളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കാലത്തോളം തുടരുമെന്നും ക്രിസ് ബേണ്‍സ് പറഞ്ഞു.

Vinkmag ad

Read Previous

ഞങ്ങള്‍ക്ക് നിങ്ങളുടെ കയ്യടികള്‍ വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ തരൂ; പ്രധാമന്ത്രിയ്ക്ക് കത്തയച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും

Read Next

കൊറോണ വൈറസ് പടരുന്നു പ്രവാസി മലയാളികള്‍ ആശങ്കയില്‍; ഗള്‍ഫില്‍ കോവിഡ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍

Leave a Reply

Most Popular