എല്ലാം വിറ്റു തുലച്ച് മോദിസര്‍ക്കാര്‍; രാജ്യത്തെ ബാങ്കുകളും സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിനുപിന്നാലെ ബാങ്കുകളുടെ ഓഹരികളും സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിമറികടക്കാനാണ് കടയ്ക്കല്‍ തന്നെ കോടാലിവയ്ക്കുന്നത്. രാജ്യത്തെ പകുതിയോളം പൊതുമേഖലാ ബാങ്കുകളും സ്വകാര്യവത്കരിക്കാനാണ് മോദിസര്‍ക്കാര്‍ നീക്കം നടത്തുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നിവയില്‍ ഭൂരിഭാഗം ഓഹരികളും സ്വകാര്യ വത്കരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

രാജ്യത്ത് പൊതുമേഖലാ ബാങ്കുകളസുടെ എണ്ണം നാലോ അഞ്ചോ മാത്രമായി നിജപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കങ്ങളെല്ലാം. നിലവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആണ്. ഇതിന്റെ പദ്ധതി രൂപകല്‍പ്പന നടക്കുകയാണെന്നും പിന്നീട് കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിക്കുമെന്നുമാണ് വിവരം. കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ റിപ്പോര്‍ട്ടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിലൂടെ ധനസമാഹരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ നിരവധി കമ്മിറ്റികളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വില്‍പ്പന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാരിന് ഇനി ഓഹരി വിറ്റഴിക്കല്‍ മാത്രമാണ് മുന്നിലുള്ള വഴി. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പത്ത് പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ ലയിപ്പിച്ച് നാലെണ്ണമാക്കിയിരുന്നു

Vinkmag ad

Read Previous

കൊവിഡ് പ്രതിരോധത്തിന്റെ ആനച്ചാല്‍ മാതൃക; കേരളം കാണണം ഈ ഓട്ടോ തൊഴിലാളികളുടെ ബ്രേക്ക് ദ ചെയ്ന്‍ പദ്ധതി

Read Next

പള്ളിയിലേയ്ക്ക് പോയ നാല്‍പ്പത്തെട്ടുകാരനെ മകനുമുന്നില്‍ വച്ച് വെടിവെച്ചുകൊന്ന ആര്‍എസ്എസുകാര്‍ക്കെതിരെ കുറ്റപത്രം

Leave a Reply

Most Popular