ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കിമോദിക്ക് അന്ത്യശാസനം നല്‍കി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ട്വിറ്ററിലൂടെയാണ് മോഡിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
”പ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഈ എന്‍.പി.ആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ട്. അത് കഴിഞ്ഞാല്‍, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും. എന്‍.പി.ആര്‍ പിന്‍വലിക്കുന്നതു വരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും. ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല,” കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
തന്റെ ട്വീറ്റിനെ കുറിച്ച് വിശദീകരിച്ച ഗോപിനാഥന്‍, എന്‍.ആര്‍.സിയുടെ നടപടിക്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ എന്‍.പി.ആറിന്റെ ആവശ്യകതയെന്താണെന്ന് ചോദിച്ചു. ”ഞങ്ങള്‍ നരേന്ദ്രമോദിയോട് ഇത് ആവശ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്. എന്‍.ആര്‍.സിയുടെ ആദ്യപടിയാണ് എന്‍.പി.ആര്‍ എന്നാണ് നിങ്ങളുടെ സര്‍ക്കാര്‍ പറയുന്നത്. എന്‍.ആര്‍.സിയുടെ നടപടിക്രമങ്ങളെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും നിങ്ങള്‍ പറയുന്നു. ഇതില്‍ പൊരുത്തക്കേടില്ലേ?
നിങ്ങള്‍ ഇതുവരെ എന്‍.ആര്‍.സിയെ കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് എന്‍.പി.ആര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്? അതുകൊണ്ട് തന്നെ എന്‍.ആര്‍.സിയില്‍ വ്യക്തത ഉണ്ടാകുന്നതുവരെ എന്‍.പി.ആര്‍ നിര്‍ത്തിവെയ്ക്കണം.” കണ്ണന്‍ പറഞ്ഞു. സി.എ.എ ഭരണഘടനാ വിരുദ്ധമാണെന്നും കണ്ണന്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിച്ചതിലും പ്രതിഷേധിച്ച് കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സിവില്‍ സര്‍വീസില്‍ നിന്നു രാജിവെച്ചിരുന്നു.
