എന്‍എംസി തട്ടിപ്പ് സമ്മതിച്ച് ബിആര്‍ ഷെട്ടി; തട്ടിപ്പുകള്‍ക്ക് പിന്നില്‍ ജീവനക്കാരെന്ന് കുറ്റസമ്മതം

ശതകോടികളുടെ തട്ടിപ്പ് തന്റെ നേതൃത്വത്തിലുള്ള കമ്പനിയില്‍ നടന്നെന്ന് സമ്മതിച്ച് ബി ആര്‍ ഷെട്ടി.എന്‍എംസി ഹെല്‍ത്ത് തട്ടിപ്പിന് പിന്നില്‍ നിലവിലുള്ളതും മുന്‍കാലത്തുണ്ടായിരുന്നതുമായ തന്റെ തന്നെ ജീവനക്കാരാണെന്നാണ് ഷെട്ടി വിശദീകരിക്കുന്നത്. ഒരു ചെറു സംഘം നടത്തിയ ഗൂഢാലോചനയാണ് ഈ തട്ടിപ്പുകള്‍ക്ക്പിന്നില്‍.

ഈ സംഘം വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ചെക്കുകള്‍ ഇഷ്യു ചെയ്തതായി ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ദുബയില്‍ നിയമനടപടി നേരിടുന്ന ഡോ. ബി ആര്‍ ഷെട്ടി വ്യക്തമാക്കി. താന്‍ നിയോഗിച്ച കമ്മീഷനാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശുപത്രി ശ്രൃംഖലകളുടെ മുന്‍ ചെയര്‍മാന്‍ അവകാശപ്പെട്ടു. നിരവധി വ്യാജ ട്രാന്‍സ്ഫറുകള്‍ ഉള്‍പ്പെടെ തന്റെ പേരില്‍ നടത്തിയ വ്യാജ ബാങ്ക് അക്കൗണ്ട സൃഷ്ടിയും ബാങ്ക് അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും തന്റെ അറിവോ സമ്മതമോ അംഗീകാരമോ ഇല്ലാതെയായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു

തന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് തന്റെ പേരില്‍ വ്യാജ വായ്പകള്‍ തരപ്പെടുത്തല്‍, വ്യക്തിഗത ഗ്യാരണ്ടി, ചെക്കുകള്‍, ബാങ്കിലെ പണ കൈമാറ്റം തുടങ്ങിയവയില്‍ തന്റെ അറിവോ സമ്മതമോ അംഗീകാരമോ ഉണ്ടായിരുന്നില്ല. തന്റെ പേരിലുള്ള കമ്പനികള്‍ സൃഷ്ടിച്ചതിലും സജ്ജീകരിച്ചതിലും തന്റെ അംഗീകാരമോ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. മാത്രമല്ല തട്ടിപ്പ് നടത്താനോ മറച്ചുവെക്കാനോ ഉള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് അവ സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അറ്റോര്‍ണി അധികാരങ്ങള്‍ വ്യാജമായി സൃഷ്ടിച്ചതും നിലവിലുള്ള അറ്റോര്‍ണി അധികാരങ്ങള്‍ ദുരുപയോഗം ചെയ്തതും തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

് ഒരു ‘കുടുംബ പ്രശ്‌ന’വുമായി ബന്ധപ്പെട്ട് രണ്ടു മാസമായി ഇന്ത്യയില്‍ കഴിയുന്ന ഡോ. ഷെട്ടി ഇതാദ്യമായാണ് അദ്ദേഹം സ്വകാര്യമായി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി പ്രസ്താവന നടത്തുന്നത്. എന്‍എംസി ഹെല്‍ത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ണമായും സുതാര്യമായിരുന്നില്ലെന്ന പ്രാഥമിക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് ശേഷം ഇത് നടത്താന്‍ അദ്ദേഹം ഒരു കണ്‍സള്‍ട്ടന്‍സി കൊണ്ടുവന്നിരുന്നു.

യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് അന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് വിലക്കിയതിനെ തുടര്‍ന്ന് ഡോ. ഷെട്ടി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. എന്‍എംസി വന്‍ തുക തിരച്ചടക്കാനുള്ള അബുദബി കൊമേഴ്സ്യല്‍ ബാങ്ക് ഈ മാസം ആദ്യത്തില്‍ എന്‍എംസിയുടെ മുന്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടി സ്വീകരിച്ചിരുന്നു. എന്‍എംസി ഹെല്‍ത്ത്, ഫിനാബ്ലര്‍ എന്നിവയുടെ മുന്‍ സിഇഒമാര്‍ ഇതിനിടെ അബുദബി വിട്ടിരുന്നു.

Vinkmag ad

Read Previous

ലോക്ക്ഡൗൺ ഫലംകാണുന്നെന്ന് കേന്ദ്രം; രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു

Read Next

പ്രവാസികളെ തിരികെ എത്തിക്കുന്നത് രണ്ട് ഘട്ടമായി; ആദ്യം എത്തുന്നത് താഴെപറയുന്ന രാജ്യങ്ങളിലുള്ളവർ

Leave a Reply

Most Popular