എണ്ണവില തുടർച്ചയായി വർദ്ധിക്കുന്നു; സർക്കാർ കൂട്ടിയ തീരുവ കുറയ്ക്കുന്നില്ല

ഇന്ധന വില തുടർച്ചയായ 12-ാം ദിവസവും വർദ്ധിച്ചു. പെട്രോളിന് 53 പൈസയും ഡീസൽ 60 പൈസയും കൂട്ടി. ഇതോടെ പെട്രോൾ ആറ് രൂപ 53 പൈസയും ഡീസൽ ആറ് രൂപ 68 പൈസയും വർദ്ധിച്ചു. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തുന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ ‍പെട്രോളിന് 78 രൂപ ഏഴു പൈസയും ഡീസലിന് 72 രൂപ 46 പൈസയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്. മാര്‍ച്ച് 16 മുതല്‍ ജൂണ്‍ ആറ് വരെ ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് വ്യാഴാഴ്ചത്തെ വില.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ദ്ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.

ലോക്ക് ഡൗണ്‍ മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് തീരുവ അടയ്ക്കുന്നതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. ചൈനയില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞത്.

Vinkmag ad

Read Previous

മണിപ്പൂരിൽ രാഷ്ട്രീയ നാടകം: ബിജെപി സർക്കാർ തകർച്ചയുടെ വക്കിൽ; എംഎൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു

Read Next

കോവിഡ് ബാധിതരുടെ എണ്ണം രണ്ടാംദിനവും റെക്കോഡിലേക്ക്; ഒറ്റ ദിവസം 13,000 ത്തിൽ അധികം രോഗികൾ

Leave a Reply

Most Popular