കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ ദുരിതത്തിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയാകുകയാണ് പല കേന്ദ്ര സ്ഥാപനങ്ങളെ കൈക്കൊള്ളുന്ന തീരുമാനങ്ങൾ. എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ഫീസ് ഈടാക്കാനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സമിതിയുടെ നിർദേശം.
എടിഎമ്മുകളിൽനിന്ന് 5000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ് ഈടാക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സമിതിയുടെ നിർദേശം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
എ.ടി.എമ്മുകളിൽനിന്ന് വൻ തുക പിൻവലിക്കുന്നതിനെ നിരുത്സാഹപ്പെടുത്താനാണിത്. 5000 രൂപക്ക് മുകളിൽ പിൻവലിച്ചാൽ ഫീസ് ഈടാക്കുന്നത്. ഓരോ തവണ 5000 രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോഴും ഫീസ് ഈടാക്കും.

Tags: 5000|atm|fee|rbi