നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
3.30 ഓടെയാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവര്‍ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇ ഡി ഇന്ന് ശിവശങ്കറിനെ വിളിച്ചുവരുത്തിയത്. കഴിഞ്ഞ ദിവസം കോടതിയിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. വൈകിട്ട് അഞ്ചു മണി വരെയായിരുന്നു സ്വപ്നയെയും മറ്റു പ്രതികളേയും ചോദ്യം ചെയ്യാന്‍ സാധിക്കുക. തുടര്‍ന്ന് ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗണ്യമായ സ്വാധീനമുണ്ടെന്ന് കണ്ടെത്തിയിരുന്നു എന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അതിന് പുറമെ ശിവശങ്കറുമായി അടുത്ത ബന്ധമാണെന്ന് ചോദ്യം ചെയ്യലിനിടെ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
