കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ യൂസഫലി അറിയിച്ചു. കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചാണ് യൂസഫലി സഹായം വാഗ്ദാനം നല്‍കിയത്. നേരത്തെ ലുലു മാളുകളിലെ വ്യാപാരികളില്‍ നിന്ന് വാടകയിനത്തില്‍ കോടികളുടെ ഇളവും യൂസഫലി അനുവദിച്ചിരുന്നു
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. ഇതില്‍ 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂര്‍ രണ്ട്, തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഒരാള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് 1,15,229 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 616 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. വരും ദിവസങ്ങള്‍ കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
