ബിജെപി സർക്കാരിൻ്റെ തീരുമാനങ്ങളെല്ലാം സ്വച്ഛാധിപതികളുടേതിന് സമാനമെന്ന വിമർശനം ഉയരുകയാണ്. രണ്ട് വർഷത്തേയ്ക്ക് എംപി ഫണ്ട് നിർത്തലാക്കാനുള്ള തീരുമാനമാണ് വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമെന്നാണ് പ്രതികരിക്കുന്ന എംപിമാർ പറയുന്നത്. എന്നാൽ എം.പി ഫണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് അനുവദിക്കില്ല എന്ന തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കേന്ദ്രസർക്കാർ എംപി ഫണ്ടിൽ കൈവയ്ക്കുമെന്ന് നേരത്തെ അറിയാമായിരുന്നെന്നാണ് ആരിഫലി എംപി പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഒരു ചർച്ചയും കൂടാതെ ഇത്തരമൊരു തീരുമാനം എടുക്കുന്നത് വലിയ തിരിച്ചടി സംസ്ഥാനങ്ങൾക്ക് ഉണ്ടാക്കുംമെന്നും എംപി പറഞ്ഞു.
‘എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറച്ചുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണ്. അത് രാജ്യത്ത് കൊവിഡ് പ്രതിസന്ധിയിലിായിരിക്കുന്ന ജനളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കലാണ്. പക്ഷേ, എം.പി.എല്‍.എ.ഡി.എസ് ഫണ്ട് രണ്ടുവര്‍ഷത്തേക്ക് അനുവദിക്കില്ലെന്നു തീരുമാനം തര്‍ക്കവിഷയമാണ്’, തരൂര്‍ ട്വീറ്റ് ചെയ്തു.
