കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ സംസ്ഥാനം സാമ്പത്തീക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടയില്‍ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ടൗവ്വല്‍ വാങ്ങാന്‍ 75,000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡയിയില്‍ വൈറലായിരിക്കുകയാണ്.
ടര്‍ക്കി ടൗവ്വലും ഹാന്‍ഡ് ടൗവ്വലും നൂറെണ്ണം വീതം വാങ്ങാനാണ് തുക അനുവദിച്ചത്.
സംസ്ഥാന കൈത്തറി വികസന കോര്‍പറേഷനില്‍നിന്ന് വാങ്ങുന്നതിനാണ് ഭരണാനുമതി നല്‍കിയിരിക്കുന്നതെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുക വരെ ചെയ്യുന്നതിനിടയിലാണ് മറ്റൊരു വഴിക്ക് സര്‍ക്കാരിന്റെ ധൂര്‍ത്ത് നടക്കുന്നത്
