കശ്മീരിൻ്റെ പ്രത്യേക അവകാശങ്ങൾ എടുത്തു കളയുന്നതിനായി മോദി സർക്കാർ തടവിലാക്കിയ കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ളയുടെ ഏറ്റവും പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ. ആറുമാസമായി തടങ്കലിലാണ് ഒമർ അബുള്ളയടക്കമുള്ള കശ്മീർ നേതാക്കൾ.
ഉമർ അബ്ദുള്ള ഒരു ഡോക്ടറോടൊപ്പം നിൽക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. മുതിർന്ന നേതാവ് ഫാറൂഖ് അബ്ദുള്ളയും മെഹബൂബ മുഫ്തിയടക്കം നേതാക്കൾ ഇപ്പോഴും തടവിലാണ്. ഇവരെ മോചിപ്പിക്കുന്നതിന് യാതൊരു തീരുമാനവും കേന്ദ്രസർക്കാർ എടുത്തിട്ടില്ല.
തൻ്റെ തടങ്കലിൻ്റെ പ്രതീകമായാണ് ഉമർ അബ്ദുള്ള താടി വളർത്തുന്നത് എന്നാണ് പുറത്ത് സംസാരം. എന്തായാലും വലിയ ജനാധിപത്യ വിരുദ്ധതയാണ് കശ്മീർ നേതാക്കൾ നേരിടുന്നതെന്ന് വിമർശകർ പറയുന്നു. ഒരു തെറ്റും ചെയ്യാത്തവരെ ഇത്തരത്തിൽ തടവിലിടുന്നത് അനീതിയാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ഒക്ടോബറിൽ ഉമർ അൽപം താടി വളർത്തിയ ചിത്രം പുറത്തുവന്നിരുന്നു. വീട്ടുതടങ്കലിൽ നിന്ന് മോചിതനാകുന്നത് വരെ താടി വടിക്കുകയില്ലെന്ന തീരുമാനത്തിലാണ് ഉമറെന്ന് വീട്ടുകാർ അന്നേ വ്യക്തമാക്കിയിരുന്നു.
