ഉന്നാവ് പീഡനക്കേസിൽ കുറ്റക്കാരനായ മുൻ ബിജെപി എംഎൽഎ കുല്‍ദീപ് സെന്‍ഗാര്‍ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലും കുറ്റകാരനാണെന്ന് വിധി. കേസില്‍ 11 പേരെ പ്രതിചേർത്തിരുന്നതിൽ 7 പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
കേസിൽ നാല് പേരെ വെറുതെ വിട്ടു. 2018 ഏപ്രിലിലാണ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. പിന്നിൽ പീഡനക്കേസിലെ പ്രതിയായ സെൻഗാറാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഉന്നാവ് പെൺകുട്ടിയുടെ അച്ഛനെ ക്രൂരമായി മർദ്ദിച്ച് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയാണ് പ്രതികൾ ചെയ്തത്. പോലീസ് അദ്ദേഹത്തിനതിരെ എഫ്ഐആർ രേഖപ്പെടുത്തി അറസ്റ്റ് ചെയ്തു. കുറ്റപത്രപ്രകാരം ഡോക്ടറോടാണ് കൊല്ലപ്പെട്ട വ്യക്തി ഇതെല്ലാം തുറന്ന് പറഞ്ഞത്.
കുൽദീപ് സെൻഗാറിനും സഹോദരൻ അതുൽ മാഖി പോലീസ് സ്റ്റേഷൻ ഇൻ ചാർജ്, സബ് ഇൻസ്പക്ടർ കമ്ത പ്രസാദ്, കോൺസ്റ്റബിൾ അമീർഖാൻ കൂടാതെ ആറുപേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്.
പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ കുല്‍ദീപ് സെന്‍ഗാള്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഉന്നാവ് പെണ്‍കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് കേസ് പുറത്തുവന്നത്.
