ഉത്തര്‍പ്രദേശില്‍ യോഗി മന്ത്രിസഭയിലെ ഒരംഗത്തിന് കൂടി കൊവിഡ്. യുപി നിയമമന്ത്രി ബ്രജേഷ് പഥക്കിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ട്വീറ്റിലൂടെ നിര്‍ദേശിച്ചു.
ഇതിനിടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു. ഇതുവരെ 1817 മരണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മരണപ്പെട്ടവരിൽ ഒരു മന്ത്രിയും ഉൾപ്പെടുന്നു.
