ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ മരണപ്പെട്ടതായി ചൈനയിലെയും ജപ്പാനിലെയും വിവിധ വാർത്താ സ്രോതസുകളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്താകുന്നത്.
ഒരു ചൈനീസ് മാദ്ധ്യമപ്രവർത്തക സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം പുറത്ത് വിട്ടിട്ടുമുണ്ട്. എന്നാൽ, ഇതുവരെ ഔദ്യോഗിക അറിയിപ്പ് ഒന്നും ഉത്തര കൊറിയൻ ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. ഹോങ്കോംഗ് സാറ്റലൈനറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടറായ ഷിജിയാൻ ഷിംഗ്‌സോയാണ് ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിലൂടെ വിവരം പുറത്തുവിട്ടത്.
36കാരനായ ഉത്തര കൊറിയൻ നേതാവ് മരിച്ചെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് ഇവരുടെ അവകാശപ്പെട്ടിരിക്കുന്നത്. വെയ്‌ബോയിൽ 15 ദശലക്ഷം ആളുകൾ പിന്തുടരുന്ന മാദ്ധ്യമപ്രവർത്തകയാണ് ഷിജിയാൻ ഷിംഗ്‌സോ. ചൈനീസ് വിദേശകാര്യ മന്ത്രിമാരിൽ ഒരാളുടെ അനന്തരവളുമാണ് ഇവർ.
അതേസമയം, കിമ്മിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ജാപ്പനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം കിം കോമിയലായതെന്നാണ് റിപ്പോർട്ടിൽ പറയുന്നു. കിമ്മിന്റെ 250 മീറ്റർ നീളമുള്ള സ്വകാര്യ ട്രെയിൻ അവധിക്കാല വസതിയുടെ പരിസരത്ത് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.ഏപ്രിൽ 12ന് ഹൃദയശസ്ത്രക്രിയക്ക് വിധേനായ കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന് ദക്ഷിണ കൊറിയൻ വെബ്‌സൈറ്റായ ഡെയിലി എൻകെയാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ചൈനീസ് സംഘം ഉത്തര കൊറിയയിലേക്ക് പോയിരുന്നു.
