ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാത 19 ല്‍ ഓരൈയയില്‍ ഇന്ന് പുലര്‍ച്ചെ മുന്നിനായിരുന്നു അപകടം. ലഖ്‌നൗവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലായിരുന്നു അപകടം നടന്നത്. ലോക്ക് ഡൗണില്‍ കുടുങ്ങിയ തൊഴിലാളികള്‍ യുപിയിലെത്തിയ ചരക്കുലോറികളില്‍ കയറി നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്ന അപകടം സംഭവിച്ചത്. രാജസ്ഥാനില്‍ നിന്ന് ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് യാത്രതിരിച്ച അതിഥി തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ഭക്ഷണം കൊണ്ടുപോകുന്ന ട്രക്കിലായിരുന്നു ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. പ്രാദേശിക പൊലീസ് സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

സംഭവത്തില്‍ അനുശോചനമറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് രം?ഗത്തെത്തി. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താന്‍ കാണ്‍പൂര്‍ ഐ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളിലും കുടിയേറ്റതൊഴിലാളികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു.തൊഴിലാളികള്‍ കാല്‍നടയായി നടന്നുപോകുന്നതിനിടെ നിരവധി അപകടങ്ങളാണ് ഉണ്ടായത്. ഇതോടെ ലോക് ഡൌണിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളില്‍പ്പെട്ട് മരിച്ച തൊഴിലാളികളുടെ എണ്ണം 100 കവിഞ്ഞു.

Vinkmag ad

Read Previous

ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങുന്നവരെ വെടിവയ്ക്കാന്‍ നിര്‍ദ്ദേശം; നേപ്പാളില്‍ രോഗം വ്യാപനം തടയാന്‍ കടുത്ത നടപടി

Read Next

ക്വാറൻ്റൈനിൽ കഴിയുന്നവർ കുടിവെള്ളത്തിനായി തമ്മിൽതല്ലി; ബിഹാറിലെ സ്ഥിതി വിവരിക്കുന്ന വീഡിയോ പുറത്ത്

Leave a Reply

Most Popular