ഇസ്രായേലും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ പ്രതീക്ഷ പങ്കുവച്ച് ലോകരാജ്യങ്ങള്‍. മിഡില്‍ ഈസ്റ്റിലെ സമാധാന നീക്കങ്ങള്‍ ഏകികരിക്കാനുള്ള അവസരമാണ് യുഎഇയും ഇസ്രായേലും തമ്മിലുള്ള പുതിയ ബന്ധമെന്നനിലയിലാണ് പുതിയ നീക്കങ്ങളെ ലോകരാജ്യങ്ങള്‍ കാണുന്നത്.
”മിഡില്‍ ഈസ്റ്റ് മേഖലയില്‍ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന ഏതൊരു നിലപാടുകളെയും ഐക്യരാഷ്ട്ര സഭസ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എതിരാളിയായ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍ ‘ചരിത്രപരമായ’ കരാറിനെ സ്വാഗതം ചെയ്യ്തു അതേ സമയം യുഎയുടെ നീക്കത്തെ മോശമെങ്കിലും അനിവാര്യമായ രാഷ്ട്ര തന്ത്രം എന്നനിലയ്ക്കാണ് ജോ ബിഡന്‍ ഇക്കാര്യത്തെ വിലയിരുത്തിയത്.
സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇസ്രായേല്‍ യുഎഇ ബന്ധമെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ്‌ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു. വളരെ നല്ല വാര്‍ത്തയാണ് ഇസ്രായേലും യുഎയും ബന്ധം സാധാരണ നിലയിലാക്കുമെന്നുള്ളവാര്‍ത്തകള്‍. ‘വെസ്റ്റ് ബാങ്കില്‍ കൂട്ടിച്ചേര്‍ക്കല്‍ തുടരില്ലെന്നാണ് എന്റെ അഗാധമായ പ്രതീക്ഷ, ആ പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള ഇന്നത്തെ കരാര്‍ കൂടുതല്‍ സമാധാനപരമായ മിഡില്‍ ഈസ്റ്റിലേക്കുള്ള പാതയിലെ സ്വാഗതാര്‍ഹമായ നടപടിയാണെന്നും ബോറിസ് പറഞ്ഞു.
ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിചേര്‍ക്കലുകള്‍ അവസാനിപ്പിക്കുമെന്ന പ്രഖ്യാപനങ്ങള്‍ അനുസരിച്ചാരിയിരക്കും ഇനി തങ്ങള്‍ മുന്നോട്ട് പോവുകയെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയും വ്യക്തമാക്കി. ഫലസ്തീന്‍ ഭൂമി ഇസ്രായേല്‍ പിടിച്ചെടുക്കുന്നത് തടയുന്നതിനും മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമായി അമേരിക്കയും യുണൈറ്റഡ് അറബ് എമിറേറ്റും ഇസ്രയേലും തമ്മിലുള്ള സംയുക്ത പ്രസ്താവനയെ വളരെ സന്തോഷത്തോടെ അഭിനന്ദിക്കുകയാണെന്ന് അല്‍സിസി ട്വിറ്ററില്‍ കുറിച്ചു.
കരാറിനെ അനുകൂലിച്ച് ജോര്‍ദാനും രംഗത്തെത്തി. നിലച്ചുപോയ സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ ഇതുവഴി സാധിക്കും. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ മേഖല സമാധാനത്തിലേക്ക് നീങ്ങുമെന്നും അല്ലെങ്കില്‍ മേഖല നശിക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി ഐമന്‍ സഫാദി പറഞ്ഞു.
അതേ സമയം ജറുസലേമിനെയും അല്‍ അഖ്സയെയും പലസ്തീന്റെ അവകാശങ്ങളെയും വഞ്ചിക്കുകയാണ് കരാറിലൂടെ ചെയ്തിരിക്കുന്നതെന്നുമായിരുന്നു പലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസിന്റെ പ്രതികരണം. കരാറിനെ അംഗീകരിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു. പലസ്തീന്‍ ജനങ്ങളുടെ ലക്ഷ്യങ്ങള്‍ നശിപ്പിക്കുന്ന കരാറാണിത്. സിയോണിസ്റ്റ് താല്‍പ്പര്യങ്ങളാണ് കരാര്‍ സംരക്ഷിക്കുന്നത്. ഇസ്രായേലിന്റെ അധിനിവേശം ശക്തിപ്പെടുത്താന്‍ മാത്രമേ കരാര്‍ ഉപകരിക്കൂ എന്നും ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു. തുര്‍ക്കിയും കരാറിനോട് ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്.
പുതിയ കരാര്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പര്യാപ്തമല്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ വക്താവ് പ്രതികരിച്ചു. പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നടപ്പാകുന്നതിന് സഹായിക്കുന്ന നീക്കമാണിതെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള സമാധാന ശ്രമങ്ങള്‍ തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
