ഇസ്രായേല്‍ പ്രധാനമന്ത്രിയ്ക്ക് നാളെ കൊറോണ പരിശോധന; അനുയായിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഏറ്റവും അടുത്ത അനുയായിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചൊവ്വാഴ്ച കോവിഡ് പരിശോധനക്ക് വിധേയമാക്കും.പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനു ഭീഷണിയില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. മാര്‍ച്ച് 15ന് നടത്തിയ പരിശോധനയില്‍ നെതന്യാഹുവിന് നെഗറ്റീവ് ആയിരുന്നു.

നെതന്യാഹുവിനൊപ്പം കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അടുത്ത അനുയായി പങ്കെടുത്തിരുന്നു. രോഗിയോട് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താത്തതിനാല്‍ സ്വയം ഐസൊലേഷനിലേക്ക് നെതന്യാഹു പോകേണ്ട കാര്യമില്ലെന്ന് ഇസ്രായില്‍ അറിയിച്ചു. രാജ്യത്ത് ആകെ 4,347 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 15 മരണം സംഭവിച്ചു

Vinkmag ad

Read Previous

ശവമഞ്ചം തോളിലേറ്റി ശ്മാശനത്തിലെത്തിച്ചു; ഹിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ച് മുസ്ലിം യുവാക്കള്‍; ഉത്തര്‍ പ്രദേശില്‍ നിന്നും നന്മയുള്ള വാര്‍ത്ത

Read Next

മഹാമാരിയ്ക്ക് മുന്നില്‍ ലോകം മുഴുവന്‍ പകച്ചു നില്‍ക്കുന്നു; 7,84,000 രോഗികള്‍, 38,000 മരണങ്ങള്‍, 350 കോടി ജനങ്ങള്‍ മരണഭീതിയോടെ വീടിനുള്ളിലും… 183 രാജ്യങ്ങളില്‍ രോഗബാധിതര്‍

Leave a Reply

Most Popular