കേരളം ലോക്ക്ഡൗൺ ചട്ടം ലംഘിച്ചതായി കേന്ദ്രസർക്കാർ. വർക്ക് ഷോപ്പുകൾ,ബാർബർ ഷോപ്പുകൾ, ഹോട്ടലുകൾ, പുസ്തകശാലകൾ എന്നിവ സംസ്ഥാനത്ത് തുറന്നത് തെറ്റാണെന്നാണ് കേന്ദ്ര നിലപാട്. ഇതുസംബന്ധിച്ച് സംസ്ഥാനത്തോട് കേന്ദ്രസർക്കാർ വിശദീകരണം തേടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. കത്തില്‍ സംസ്ഥാനം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്തിരിക്കുന്നത്.

Tags: kerala|lockdown