രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,336 ആയി. 24 മണിക്കൂറിനിടെ 2293 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയധികം പേർക്ക് കൊവിഡ് ബാധിക്കുന്നത് ആദ്യമാണ്. ഈ ഒറ്റദിവസം കൊണ്ട് 71 പേരാണ് മരിച്ചത്.
രാജ്യത്ത് ആകെ 26,167 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ആകെ 1218 പേര് മരിച്ചു. മഹാരാഷ്ട്രയിൽ 11,506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 4721 പേർക്കും ഡൽഹിയിൽ 3738 പേർക്കും മദ്ധ്യപ്രദേശിൽ 2719 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ച ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരുന്നു. മേയ് 17 വരെയാണ് രാജ്യത്തെ മൂന്നു സോണുകളായി തിരിച്ചുകൊണ്ടുള്ള മൂന്നാംഘട്ട ലോക് ഡൗൺ.

Tags: covid 19|india