ഇന്ന് സംസ്ഥാനത്ത് ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; വീടുകൾക്കുള്ളിൽ ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷം ഉയർത്തിക്കൊണ്ടുവരണം

ഇന്ന് സംസ്ഥാനത്ത്​ പുതുതായി ഏഴുപേർക്ക്​ കൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസർകോടും രണ്ടുപേർക്കും കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ്​ ​രോഗം സ്​ഥിരീകരിച്ചതെന്ന്​ കോവിഡ്​ അവലോകന യോഗത്തിന്​ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കണ്ണൂർ പത്തനംതിട്ട ജില്ലകളിൽ രണ്ടു കേസുകൾ വീതം നെഗറ്റീവായിട്ടുണ്ട്. കാസർകോഡ് ജില്ലയ്ക്കായി പ്രത്യേക ആക്ഷൻ പ്ലാൻ കൊണ്ടുവരുമെന്നും കാസർകോട് കേന്ദ്ര സർവകലാശാലയിൽ കൂടുതൽ സജ്ജീകരണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും ടോക്കൺ അടിസ്ഥാനത്തിൽ ആകും റേഷൻ വിതരണം ചെയ്യുകയെന്നും എന്നും അദ്ദേഹം അറിയിച്ചു. കാർഡ് നമ്പർ ഉപയോഗിച്ച് റേഷൻ വിതരണം ക്രമീകരിക്കും. കാർഡ് നമ്പർ 0,1 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് നാളെ റേഷൻ വിതരണം ചെയ്യും. 2,3 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് ഏപ്രിൽ രണ്ടിനും 4,5 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് ഏപ്രിൽ മൂന്നിനും റേഷൻ വിതരണം ചെയ്യും. നേരിട്ട് എത്താൻ കഴിയാത്തവർക്ക് റേഷൻ വീട്ടിലെത്തിക്കും.ഒരാൾക്കൊഴികെ മറ്റെല്ലാവർക്കും രോഗംപകർന്നത് സമ്പർക്കം മൂലമാണ്.

മറ്റുള്ളവരെ കളിയാക്കാനും തമാശയായി പറ്റിക്കാനുമുള്ള ദിനമാണ് നാളെ. ഈ ഏപ്രിൽ ഒന്നിന് അത് പൂർണമായും ഒഴിവാക്കണം. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാൻ പാടില്ല. ആളുകളെ തെറ്റിദ്ധരിപ്പിച്ചാൽ ശക്തമായ നടപടി ഉണ്ടാകും. അതിഥി തൊഴിലാളികൾ രണ്ടു തരത്തിലുണ്ട്. കരാറുകാരുടെ കീഴിലുള്ളവരാണ് ഒരു വിഭാഗം. മറ്റൊന്ന് ഒറ്റപ്പെട്ടവർ. ഭക്ഷണവും മറ്റ് സഹായവും നൽകുമ്പോൾ ഒറ്റപ്പെട്ട് താമസിക്കുന്നവർ ഒഴിവാകാൻ പാടില്ല. അതിഥി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. ഒറ്റപ്പെട്ട് താമസിക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകും. അവർക്ക് ഐ.ഡി കാർഡ് നൽകും. മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിൽ അത്യപൂർവ സാഹചര്യത്തിൽ ഗാർഹിക അതിക്രമം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും ഇതിന്റെ ഇരകളാകുക. ഇതൊഴിവാക്കാൻ ശ്രദ്ധിക്കണം. കൊറോണ പ്രതിരോധം തൃപ്തികരമാണ്. ആരും വിവരങ്ങൾ മറച്ചുവയ്ക്കരുത്. സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണം. ചെറിയ പാളിച്ചകൾ വൻ വീഴ്ചകൾക്ക് വഴികയ്ക്കും. മുഖ്യമന്ത്രി പറഞ്ഞു.

Vinkmag ad

Read Previous

പ്രവാസികളുടെ വിയര്‍പ്പിന്റെ കാശിലാണ് കഞ്ഞികുടിച്ചിരുന്നതെന്ന് മറക്കണ്ട; മുഖ്യമന്ത്രി

Read Next

രണ്ടര ലക്ഷത്തോളം പേർ മരിക്കാൻ സാധ്യത: അമേരിക്കയെ ഞെട്ടിച്ച് ട്രംപിൻ്റെ പ്രസ്താവന; രണ്ടാഴ്ചക്കാലം വേദന നിറഞ്ഞതാകും

Leave a Reply

Most Popular