ഇന്ന് പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 19 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ശനിയാഴ്ച പത്തുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ ഏഴുപേര്‍ക്കും കാസര്‍കോട്ട് രണ്ടുപേര്‍ക്കും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആകെ 373 ആയി ഉയർന്നു. സംസ്ഥാനത്ത് നിലവിൽ 228 പേർ ചികിത്സയിലുണ്ട്. അതേസമയം ഇന്ന് 19 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

കൊവിഡ് രോഗം ഭേദമായ കാസർകോട് സ്വദേശിയായ യുവതി പ്രസവിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമുള്ള സന്തോഷ വർത്തമാനവും മുഖ്യമന്ത്രി അറിയിച്ചു. അവർക്കും അവരെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകർക്കും നഴ്‌സുമാർക്കും ഡോക്ടർമാർക്കും മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചു.

പ്രധാനമന്ത്രിയുമായി വിശദമായ ചർച്ച നടന്നു. ലോക്ക്ഡൗൺ ഇളവുകൾ പടിപടിയായി മാത്രം നടപ്പാക്കിയാൽ മതിയെന്ന നിർദേശം സംസ്ഥാനം മുന്നോട്ട് വച്ചു. ലോക്ക്ഡൗണിന് മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങിപോകാറായിട്ടില്ലെന്നും അതിതീവ്ര പ്രദേശങ്ങളിൽ ഈ മാസം 30 വരെ നിയന്ത്രണം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അല്ലാത്ത പ്രദേശങ്ങളിൽ ഇളവുകൾ നൽകണം. അതിഥി തൊഴിലാളികൾക്ക് നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണം. പ്രവാസികളെ തിരികെ കൊണ്ടുവരാൻ കേന്ദ്രം സഹായം നൽകണം. പ്രവാസികൾക്ക് സഹായം നൽകാൻ എംബസികൾക്ക് നിർദേശം നൽകണം. ലേബർ ക്യാമ്പുകളിൽ പ്രത്യേക ശ്രദ്ധ വേണം. വിസിറ്റിംഗ് വിസയിൽ പോയവരെ തിരികെയെത്തിക്കണം. ഇവർക്കായി പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കണം. മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രത്യേക പാക്കേജ് വേണമെന്നും വായ്‌പ്പാ പരിധി ഉയർത്തണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇ.എസ്.ഐ മാനദണ്ഡങ്ങളിൽ കൊവിഡ് കൂടി ഉൾപ്പെടുത്തണം. മൂന്നു മാസത്തേക്ക് 6,45,000 ടൺ അരി മുടക്കമില്ലാതെ ലഭിക്കണം. 1,23,490 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,22,676പേർ വീടുകളിലും 814 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14,163 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 12,818 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

Vinkmag ad

Read Previous

പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ പദ്ധതികളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ഗള്‍ഫില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രം

Read Next

ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ല; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം പോകുന്നത് എങ്ങോട്ട്

Leave a Reply

Most Popular