തുടര്‍ച്ചയായി ഏഴാംദിവസവും സംസ്ഥാനത്ത് നൂറിലേറെ പുതിയ കോവിഡ് കേസുകള്‍. ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് 33 പേര്‍. ആറുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സംസ്ഥാനത്ത് ഇതുവരെ 3726 പേരിൽ രോഗബാധ കണ്ടെത്തി. 1761 പേർ സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 159616 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്. 2349 പേർ ആശുപത്രികളിലാണ്, ഇന്ന് പ്രവേശിപ്പിച്ച 344 പേരും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധനയ്ക്ക് അയച്ച 5240 സാമ്പിളുകളുൾപ്പടെ 156401 സാമ്പിളുകൾ സംസ്ഥാനത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തി.
സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ദിനംപ്രതി ഘട്ടംഘട്ടമായി വർധിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദിവസേന 15000 ടെസ്റ്റുകൾ നടത്തുന്നതിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. ഇതുവരെ സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 41944 സാമ്പിളുകൾ ശേഖരിച്ചതിൽ 40302 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം ഹോട്ട്സ്‌പോട്ടുകളുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ട്. 113 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.
