പെട്രോൾ ഡീസൽ നികുതിയിൽ സർക്കാർ ഏർപ്പെടുത്തിയ വർധനവ് വലിയ ബാധ്യതയാണ് ഉപഭോക്താക്കൾക്ക് ഉണ്ടാക്കുക. ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞതിനാൽ കുറഞ്ഞത് 5 രൂപയെങ്കിലും എണ്ണവിലയിൽ കുറവ് വരേണ്ടതായിരുന്നു. ഈ ആനുകൂല്യമാണ് ജനങ്ങൾക്ക് നഷ്ടപ്പെടുന്നത്.
ഈ കൊള്ള ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. യിപുഎ സർക്കാരിൻ്റെ കാലത്തെ ക്രൂഡ് ഓയിൽ വിലയും ആ സമയത്ത് ഈടാക്കിയിരുന്ന പെട്രോൾ ഡീസൽ വിലയും ഇപ്പോഴത്തെ എണ്ണവിലയും താരതമ്യം ചെയ്താണ് കോൺഗ്രസ് പ്രചരണം ആരംഭിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണിയിലെ എണ്ണവിലക്ക് അനുസരിച്ച് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്കാണ്. കോവിഡ് 19 ഭീഷണിയും രാജ്യാന്തര വിപണിയില്‍ സൗദി അറേബ്യ സ്വീകരിച്ച നടപടികള്‍ മൂലവും എണ്ണ വില ഇപ്പോള്‍ 33 ഡോളറിനരികെയാണ്. സമീപകാലത്തൊന്നും എണ്ണവില ഇത്രയും താഴ്ന്നിട്ടില്ല. അതു കൊണ്ടു തന്നെ രാജ്യത്ത് പെട്രോളിന്‍റേയും ഡീസലിന്‍റെയും വില എണ്ണക്കമ്പനികള്‍ ആനുപാതികമായി കുറക്കേണ്ടതായിരുന്നു.
എന്നാൽ സാമ്പത്തിക മാന്ദ്യത്തിലും കൊറോണ ഭീതിയിലും വലയുന്ന ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് കേന്ദ്രസർക്കാരിൻ്റെ നയംമൂലം ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷം ഒന്നാകെ ഇ പ്രശ്നം ഉയർത്തി പ്രചാരണം നടത്തുകയാണ്. ട്വിറ്ററിൽ ബിജെപിയുടെ മഹത്തായ കൊള്ള ട്രൻഡായിരിക്കുകയാണ്.
