ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ നിന്നും കാണാതായി; കാണാതായത് തിങ്കളാഴ്ച രാവിലെ മുതൽ

ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലെ രണ്ട്​ ഉദ്യോഗസ്ഥരെ പാകിസ്​താനിൽ കാണാതായി. വാർത്താ ഏജൻസിയായ എഎൻഐയാണ്​ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. തിങ്കളാഴ്​ച രാവിലെ എട്ട്​ മണി മുതലാണ്​ ഇരുവരേയും കാണാതായത്​. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന്​ ഇന്ത്യ പാകിസ്​താനോട്​ ആവശ്യപ്പെട്ടു.

നേരത്തെ ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ന്യൂഡൽഹിയിൽ നിന്നും നാടുകടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന വിവരം പുറത്തു വരുന്നത്.

ഇന്ത്യയുടെ നടപടിക്ക്​ തിരിച്ചടിയായി രണ്ട്​ ഉദ്യോഗസ്ഥരെ പാകിസ്​താൻ തിരിച്ചയക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഇസ്ലാമാബാദിൽ കുറച്ച് ദിവസമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് ക്രൂരമായിട്ടാണ് പെരുമാറിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Vinkmag ad

Read Previous

നേപ്പാളിൻ്റെ നടപടിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

Read Next

രോഗം വന്ന വഴി തിരിച്ചറിയാനാകാതെ തിരുവനന്തപുരം; മൂന്നാമത്തെ മരണത്തിലും രോഗം ബാധിച്ച വിധം അജ്ഞാതം

Leave a Reply

Most Popular