മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക് എത്തുന്നതിനെതിരെ വലിയ വിമർശനമാണ് സമൂഹത്തിൽ നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നും ഉയരുന്നത്. ജസ്റ്റിസ് ലോയയെയും ഗൊഗോയിയെയും താരതമ്യം ചെയ്താണ് പലരും അഭിപ്രായപ്രകടനം നടത്തുന്നത്.
വിടി ബൽറാം എംഎൽഎ ഫേസ്ബുക്കിലൂടെ തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ‘അയോധ്യയിൽ പള്ളി നിന്നിരുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ, റഫാൽ അഴിമതിയിൽ അന്വേഷണമേ വേണ്ട എന്ന് വിധിയെഴുതിയ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നു’. : എന്നാണ് വിടി തൻ്റെ ഫേസ്ബുക്കിൽ കുറിച്ചത്.
‘ഇന്ത്യൻ ജുഡീഷ്യറിക്ക് മുൻപിൽ രണ്ട് വഴി. ഒന്ന് രഞ്ജൻ ഗോഗോയിയുടേത്, മറ്റൊന്ന് ജസ്റ്റീസ് ലോയയുടേത് !’ എന്നും അദ്ദേഹം പറയുന്നു. ഇതിനിടെ ബിജെപി നേതാവ് അരുൺ ജെയ്റ്റ്ലി ജസ്റ്റിസുമാരെക്കുറിച്ച് നടത്തിയ ഒരു പരാമർശവും ഉപ്പോൾ പ്രചരിക്കുകയാണ്.
‘ജഡ്ജിമാര്‍ക്ക് റിട്ടയര്‍മെന്‍രിന് ശേഷം മറ്റൊരു ജോലിയില്‍ പ്രവേശിക്കാന്‍ രണ്ടു വര്‍ഷത്തെ ഇടവേള ആവശ്യമാണ്. കാരണം സര്‍ക്കാറുകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ നീതി പീഠത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തീര്‍ത്തും സത്യസന്ധവും നിഷ്പക്ഷവുമായ വിധി എന്നത് രാജ്യത്ത് ഒരിക്കലും സാധ്യമാവുകയില്ല’: അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ ബാലറ്റുപെട്ടികളെ പിന്തുടരരുത്. നീതിപീഠം ജനാധിപത്യത്തിന്റെ ജീവരേഖയാണ്. നീതിപീഠത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായാല്‍ ജനാധിപത്യം തകര്‍ന്നുവെന്നാണ് അര്‍ത്ഥം.
ഇവിടെ രണ്ടു തരം ജഡ്ജിമാരുണ്ട്. നിയമം അറിയുന്നവരും നിയമമന്ത്രിയെ അറിയുന്നവരും- എന്നും അദ്ദേഹം തുറന്നടിച്ചു. ഈ വാക്കുകളാണ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭ പ്രവേശനത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
