രാജ്യത്ത് മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ അറബ് മേഖലയിൽ നിന്നും ഉയരുന്ന പ്രതികരണങ്ങൾ ശക്തമാകുകയാണ്. കുവൈറ്റ് ശക്തമായ ഭാഷയിൽ പ്രതികരിച്ചത് ഇന്ത്യക്ക് നാണക്കേടാകുകയാണ്.
ഇന്ത്യയില്‍ വളര്‍ന്നു വരുന്ന മുസ്‌ലിം വിരുദ്ധതയില്‍ ആശങ്കയറിയിച്ച് മുസ്‌ലിം രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയോടാണ് കുവൈറ്റ് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് പ്രകാരം കുവൈറ്റ് ജനറല്‍ സെക്രട്ടറിയേറ്റ് ഓഫ് കൗണ്‍സിലിലെ മന്ത്രിമാരാണ് ഒ.ഐ.സിയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുവൈറ്റിലെ ഇസ്‌ലാമിക് അഫേയ്‌സ് മന്ത്രിയായ അബ്ദുല്ല അല്‍ ഷൊരെക ട്വിറ്ററിലൂടെ ഇന്ത്യയിലെ ഇസ്ലാമോഫോബിയക്കെതിരെ രംഗത്തു വന്നിരുന്നു.‘ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നവര്‍ മുസ്‌ലിം ലോകം നിശബ്ദമായിരിക്കുമെന്നും രാഷട്രീയപരമായി നീങ്ങില്ലെന്നും കരുതുന്നുണ്ടോ’ എന്നായിരുന്നു ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
യു.എ.ഇ രാജകുടുംബാംഗമായ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി ഉള്‍പ്പെടെയുള്ളവരാണ് ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും അറബ് രാജ്യങ്ങള്‍ക്കെതിരെയുള്ള വംശീയ ആക്രമണങ്ങള്‍ക്കെതിരെയും ആദ്യം പ്രതികരിച്ചത്. ഏപ്രില്‍ 15 ന് സൗരവ് ഉപാദേയ് എന്ന ഇന്ത്യന്‍ പൗരന്റെ ഇസ്ലാമോഫോബിയ പരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു ഇവര്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖര്‍ ഇന്ത്യയില്‍ വളരുന്ന മുസ്ലിം വിരുദ്ധതയ്ക്കെതിരെ രംഗത്തെത്തുകയും ഒരു ക്യാമ്പയിനെന്ന തരത്തില്‍ ഇതു തുടരുകയും ചെയ്യുന്നു.
