ഇന്ത്യയില്‍ ഭരണം നടത്തുന്നത് ഹിന്ദു ദേശിയവാദികള്‍; പൗരത്വ നിയമത്തിനെതിരെ സാന്‍ഫ്രാന്‍സിസ്‌കോ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കി

ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ബിജെപി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാന്‍ഫ്രാന്‍സിസ്‌കോ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കി.ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ രാജ്യത്തെ ദശലക്ഷക്കണക്കിന് ന്യൂനപക്ഷങ്ങളെ അരക്ഷിതരാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ പറയുന്നത്.

നേരത്തെ സീറ്റില്‍, ആല്‍ബനി, സെന്റ് പോള്‍, ഹാംട്രാംക്, കേംബ്രിഡ്ജ് എന്നീ സിറ്റി കൗണ്‍സിലുകള്‍ സമാന പ്രമേയം പാസാക്കിയിരുന്നു. യുഎസ് ഉള്‍പ്പെടെയുള്ള വിവിധ ലോകരാജ്യങ്ങളിലെ മനുഷ്യാവകാശ സംഘടനകളും മോഡി സര്‍ക്കാര്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോ മനുഷ്യാവകാശ കമ്മീഷന്റെ കമ്മീഷണറും സാന്‍ ഫ്രാന്‍സിസ്‌കോ മുസ്ലീം കമ്മ്യൂണിറ്റി സെന്ററിന്റെയും സാന്‍ ഫ്രാന്‍സിസ്‌കോ ഇന്റര്‍ഫെയിത്ത് കൗണ്‍സിലിന്റെയും ബോര്‍ഡ് അംഗം കൂടിയായ ഹാല ഹിജാസി പറഞ്ഞു, ”സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തെയും രാജ്യത്തെയും കുറിച്ച് അഭിമാനിക്കുന്നു. സിഎഎയ്ക്കെതിരായ ആഗോള പ്രതിഷേധത്തില്‍ ധാര്‍മ്മിക സമവായത്തിന് സാന്‍ ഫ്രാന്‍സിസ്‌കോ നേതൃത്വം നല്‍കുന്നു. ‘

‘വംശഹത്യ പ്രചാരണങ്ങളെ” ആഗോള തലത്തില്‍ തന്നെ അപലപിക്കുന്നു. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇസ്ലാമോഫോബിക്ക് നയങ്ങള്‍ക്കെതിരെ നില്‍ക്കേണ്ട സമയമാണിത്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. പൗരത്വം നല്‍കുന്നതിന് മതം ഉപയോഗിക്കുന്നത് മതനിരപേക്ഷ ജനാധിപത്യ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ്. എല്ലാ മതവിശ്വാസികള്‍ക്കും നിയമത്തിന് മുന്നില്‍ തുല്ല്യത നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രമേഷത്തില്‍ പറയുന്നു. ഹിന്ദു ദേശിയ വാദിയായ സര്‍ക്കാര്‍ മുസ്ലീംങ്ങള്‍ ജാതിയമായി അടിച്ചമര്‍ത്തപ്പെട്ടര്‍ സ്ത്രീകള്‍ എന്നിവരോട് വിവേചനപരമായാണ് പെരുമാറുന്നത്.

യുഎസ് കമ്മിഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം, അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍ തുടങ്ങിയ സംഘടനകളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നത്.

 

Vinkmag ad

Read Previous

ടൈംസ് നൗവിൻ്റെ പുതിയ വ്യാജ വാർത്ത; ഇത്തവണ കുടുങ്ങിയത് അമിതാബ് ബച്ചൻ

Read Next

രാമക്ഷേത്ര ഭൂമി പൂജയ്ക്ക് രഞ്ജന്‍ ഗൊഗോയിയെ പ്രധാന ക്ഷണിതാവണമെന്ന് യശ്വന്ത് സിന്‍ഹയുടെ പരിഹാസം

Leave a Reply

Most Popular