രാജ്യ തലസ്ഥാനത്ത് മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങളില്‍ അറബ് രാഷ്ട്രങ്ങള്‍ കടുത്ത പ്രതിഷേധവുമായി എത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. കഴിഞ്ഞ ദിവസമാണ് ഒ ഐ സി ഡല്‍ഹിയിലെ മുസ്ലീം വിരുദ്ധ കലാപത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഗള്‍ഫ് മേഖലയില്‍ ഡല്‍ഹിയിലെ കലാപ ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു,
കശ്മീരിനു പിന്നാലെ ഡല്‍ഹി കലാപം കൂടിയായതോടെ മോദി സര്‍ക്കാറിന്റെ വംശീയ വിവേചന നയം അറബ്, മുസ്ലിം ലോകത്ത് വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്. ഡല്‍ഹിയിലെ ന്യൂനപക്ഷവിരുദ്ധ കലാപത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായാണ് അറബ്, മുസ്ലിം ലോകത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അറബ് മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകളും ഇന്ത്യക്കെതിരെ ശക്തമായി രംഗത്തു വരാന്‍ ഒ.ഐ.സിയെ പ്രേരിപ്പിച്ച ഘടകമാണ്. കലാപം തടയുന്നതില്‍ കുറ്റകരമായ നിസ്സംഗത പുലര്‍ത്തിയ മോദി സര്‍ക്കാറിനെതിരായ നിശിത വിമര്‍ശം കൂടിയാണ് ഒ.ഐ.സി പ്രസ്താവന.
ഇന്ത്യയില്‍ നടക്കുന്നത് വംശീയ കലാപമെന്ന് കുറ്റപ്പെടുത്തിയ ഒ.ഐ.സി കര്‍ശന നടപടി സ്വീകരിക്കണണെന്നും ആവശ്യപ്പെട്ടിരുന്നു.
ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദി നടത്തിയ പ്രസ്താവന ഗള്‍ഫ് ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഊര്‍ജം ഉള്‍പ്പെടെ വിവിധ തുറകളില്‍ അറബ്, മുസ്ലിം രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനും പുതിയ സാഹചര്യം പ്രതിസന്ധി സൃഷ്ടിക്കും.
57 അംഗ മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയുമായി നല്ല ബന്ധം രൂപപ്പെടുത്താന്‍ അടുത്ത കാലത്ത് ഇന്ത്യക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അബൂദബിയില്‍ നടന്ന ഒ.എ.സി ഉച്ചകോടിയിലേക്ക് പാകിസ്താന്റെ എതിര്‍പ്പ് മറികടന്നും ഇന്ത്യക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ വംശഹത്യയ്ക്ക് ശേഷമുള്ള പുതിയ സംഭവ വികാസങ്ങള്‍ നയതന്ത്രബന്ധങ്ങളില്‍ വിള്ളന്‍ സൃഷ്ടിക്കും. വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളം ഡല്‍ഹി കലാപം ഗൗരവത്തോടെ വീക്ഷിക്കുന്നതും യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.
അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഒ.ഐ.സിയും ഇന്ത്യയെ സംശയത്തോടെ നോക്കി കാണുന്നത് നയതന്ത്രതലത്തില്‍ ഒരു രാജ്യത്തിന്റെ ഒറ്റപ്പെടല്‍ പൂര്‍ണമാക്കുകയാണ്.
