ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സമൂഹ വ്യാപനത്തിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെയാകെ ഞെട്ടിച്ച് കൊണ്ട് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍.
തീവണ്ടി ഗതാഗതം അടക്കും ഉടന്‍ തുടങ്ങാനാവാത്ത സാഹചര്യമുണ്ടാകും. വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാല്‍ ചിലയിടങ്ങളില്‍ ഇത് മൂന്നാംഘട്ടത്തില്‍ എത്തിയെന്നും എയിംസ് ഡയറക്ടര്‍ പറയുന്നു.
മുംബൈ പോലുള്ള പ്രദേശങ്ങളില്‍ അതിവേഗം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി. ഇതാണ് സമൂഹവ്യാപനം എന്ന സാഹചര്യത്തിലേക്ക് വിരല്‍ചൂണ്ടാന്‍ പ്രേരിപ്പിക്കുന്നത്. ചിലയിടങ്ങളില്‍ സമൂഹവ്യാപനം ഉണ്ടായെങ്കിലും രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിസാമുദീനിലെ തബ്ലീഗ് സമ്മേളനം സമൂഹവ്യാപനത്തിന്റെ മുഖ്യകാരണങ്ങളില്‍ ഒന്നാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെയും അവര്‍ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തുന്നതും രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായകമാണെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു.
ഏപ്രില്‍ 10ന് ശേഷമേ സമൂഹവ്യാപനം വലിയതോതില്‍ ഉണ്ടായോ എന്ന് വ്യക്തമാകൂ. ഇതിന് ശേഷമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും സര്‍ക്കാരിനോട് എയിംസ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. മുംബൈ സെന്‍ട്രലിലെ വോക്ക്ഹാര്‍ട് ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതെല്ലാം അതീവ ഗൗരവതരമായ സ്ഥിയാണ് രാജ്യത്തുണ്ടാക്കുന്നത്. കൊറോണ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
