കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യയെത്തുമെന്ന ആശങ്കക്കിടെ രോഗവ്യാപനം പരിധിവിട്ട് കുതിക്കുന്നു. ഇന്ത്യയില്‍ രോഗവ്യാപന തോത് 3.6 ശതമാനമാണ് ആകെ രോഗികള്‍ 18 ലക്ഷം കടന്നു. മരണം 38,100. കഴിഞ്ഞ അഞ്ചുദിവസമായി പ്രതിദിനം അമ്പതിനായിരത്തിലേറെ രോഗികള്‍. ഒരു ദിവസത്തെ മരണം ശനിയാഴ്ച ആദ്യമായി 800 കടന്നു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധയുള്ള അമേരിക്കയില്‍ വര്‍ധന 1.6 ശതമാനംമാത്രമാണ്. ബ്രസീലില്‍ 2.3 ശതമാനവും.
വ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ ആഗസ്ത് പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികള്‍ 25 ലക്ഷം കടക്കും. മരണം അരലക്ഷവും. 60 ശതമാനത്തിലധികം രോഗികളും 50 ശതമാനത്തിലധികം മരണവും ഉണ്ടായത് ജൂലൈയിലാണ്. ആഗസ്തില്‍ കൂടുതല്‍ തീവ്രമാകുമെന്നാണ് വിലയിരുത്തല്‍. നാലുദിവസത്തിനിടെ 2.20 ലക്ഷംപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3177 പേര്‍ മരിച്ചു. 11.81 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. പരിശോധനകളുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും ഏറെ പിന്നിലാണ്.
ഡല്‍ഹിയില്‍ കോവിഡ് മരണം നാലായിരത്തിലേറെയായി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും മരണം നാലായിരം കടന്നിരുന്നു. ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചശേഷമുള്ള മരണങ്ങള്‍മാത്രമാണ് പരിഗണിക്കുന്നത്. അതല്ലാതെ മരിച്ചാല്‍ കോവിഡ് പരിശോധനയില്ല. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആന്ധ്ര ഡല്‍ഹിയെ മറികടന്ന് മൂന്നാമതായി. 1.59 ലക്ഷമാണ് ആന്ധ്രയിലെ ആകെ രോഗികള്‍. തമിഴ്നാട്ടില്‍ 2.58 ലക്ഷവും കര്‍ണാടകത്തില്‍ 1.34 ലക്ഷവും തെലങ്കാനയില്‍ 66,677 മാണ് രോഗികളുടെ എണ്ണം. തമിഴ്നാട്ടില്‍ ശനിയാഴ്ച 98 പേര്‍കൂടി മരിച്ചു. ആകെ മരണം 4132 ആയി.
പരിശോധന നിരക്കില്‍ ഏറെ പിന്നിലുള്ള യുപി, ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ രോ?ഗികളും മരണവും കുത്തനെ ഉയരുന്നതില്‍ ആശങ്ക. യുപിയില്‍ പ്രതിദിനം രോഗികള്‍ നാലായിരത്തോളം. ബിഹാറിലും ബംഗാളിലും രണ്ടായിരത്തഞ്ഞൂറിലേറെ. യുപിയില്‍ ഞായറാഴ്ച 53 പേരും ബംഗാളില്‍ 49 പേരും മരിച്ചു. യുപിയില്‍ ആകെ മരണം 1730, ബംഗാളില്‍ 1678.ബിഹാറില്‍ പരിശോധന നിരക്ക് ദശലക്ഷം പേരില്‍ 5124 മാത്രം. ബംഗാളില്‍ ഇത് 9643. യുപിയില്‍ 11,261. ദേശീയ ശരാശരിയേക്കാള്‍ താഴെയാണിത്. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറിലാണ് നടക്കേണ്ടത്. പരിശോധന നിരക്കില്‍ പിന്നിലുള്ള മധ്യപ്രദേശിലും 24 സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വരാനുണ്ട്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് പരിശോധന കുറയ്ക്കുന്നതെന്ന വിമര്‍ശമുണ്ട്. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 9509 രോ?ഗികള്‍, 260 മരണം. തമിഴ്നാട്ടില്‍ 5875 രോഗികള്‍, 98 മരണം. ആന്ധ്രയില്‍ 8555 രോഗികള്‍, 67 മരണം. ഡല്‍ഹിയില്‍ 961 രോഗികളും 15 മരണവും.
