ഇന്ത്യയിലെ മുസ്ലീങ്ങള്‍ കൊറോണ വാഹകര്‍; പണിതെറിച്ചിട്ടും പാഠം പഠിക്കാതെ സംഘി അനുകൂലികള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്ലാമോഫോബിയ പരത്തുന്ന ഇന്ത്യക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിട്ടും പാഠം പഠിക്കാതെ സംഘപരിവാര പ്രവര്‍ത്തകര്‍. അറബ് രാജ്യങ്ങളിലെ പ്രമുഖരുള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ വംശജര്‍ നടത്തുന്ന ഇസ്ലാംവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തെ വരെ ബാധിക്കുന്ന തരത്തില്‍ പ്രതിഷേധം ശക്തമായി ഇതിനിടയില്‍ നടപടി പേടിച്ച് പലരും പഴയപോസ്റ്റുകള്‍ മുക്കുകയും സോഷ്യല്‍ മീഡിയതന്നെ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ പുല്ലാണ് എന്ന് വീരവാദം മുഴക്കിയ സംഘികള്‍ക്കാഅണ്് ഇപ്പോള്‍ പണികിട്ടുന്നത്.

വര്‍ഗ്ഗീയ വിദ്വേഷവും ഇസ്ലാമോഫോബിയയും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ യുഎഇയില്‍ ഒരു ഇന്ത്യക്കാരന് കൂടി കഴിഞ്ഞ ദിവസം ജോലി നഷ്ടമായി. റാസല്‍ഖൈമയിലെ ഒരു മൈനിംഗ് സ്ഥാപനത്തിലെ തൊഴിലാളിയായ ബ്രജ് കിഷോര്‍ ഗുപ്ത എന്നയാളെയാണ് നോട്ടീസ് പോലും നല്‍കാതെ പിരിച്ചു വിട്ടത്.

ഇന്ത്യയിലെ മുസ്ലീങ്ങളെ കൊറോണ വൈറസ് വ്യാപകരെന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചത്. ഇതിന് പുറമെ ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ കലാപം ദൈവിക നീതിയാണെന്നും പറഞ്ഞിരുന്നു. ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യമിട്ട് നടന്ന കലാപങ്ങളില്‍ അന്‍പതോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിനെ ദൈവിക നീതിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കിഷോര്‍ കുറിച്ചിരുന്നു.

ബിഹാര്‍ സ്വദേശിയായ ഗുപ്ത, സ്റ്റെവിന്‍ റോക്ക് എന്ന മൈനിംഗ് കമ്പനി ജീവനക്കാരനായിരുന്നു. ‘ഞങ്ങളുടെ തൊഴിലാളി ഉള്‍പ്പെട്ട ഒറ്റപ്പെട്ട സംഭവം അന്വേഷിച്ചു.. നോട്ടീസ് പോലും നല്‍കാതെ അടിയന്തിരമായി പിരിച്ചു വിടുക എന്ന നടപടിയാണ് സ്വീകരിച്ചത്… ‘ എന്നാണ് കമ്പനി പ്രതിനിധി ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചത്.

‘സമത്വവും സഹിഷ്ണുണതയും പ്രോത്സാഹിപ്പിക്കുന്ന വംശീയതയെയും വിവേചനത്തെയും ശക്തമായി എതിര്‍ക്കുന്ന യുഎഇ സര്‍ക്കാരിന്റെ നയങ്ങളാണ് ഞങ്ങളുടെ കമ്പനി പിന്തുടരുന്നത്.. ഇതിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഉടനടി പുറത്താക്കലുണ്ടാകുമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ മതമോ വംശീയപരമാ പശ്ചാത്തലമോ നോക്കാതെ എല്ലാവര്‍ക്കും ഈ സന്ദേശം അയച്ചിട്ടുണ്ടെന്നും കമ്പനി പ്രതിനിധി വ്യക്തമാക്കി.

Vinkmag ad

Read Previous

സുരക്ഷ മുൻകരുതലുകൾ ഒന്നുമില്ല!! രാംലീല മൈതാനിയിൽ ഞെട്ടിക്കുന്ന കാഴ്ച; രജിസ്ട്രേഷനായി മൈതാനിയിൽ തടിച്ചുകൂടിയത് പതിനായിരങ്ങൾ

Read Next

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 5,611 പേര്‍ക്ക് പുതുതായി രോഗം, ആശങ്കയുയര്‍ത്തി തമിഴ്നാട്

Leave a Reply

Most Popular