ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വര്‍ധിക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണെന്ന് കുവൈററ്. മുസ്ലിം രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയോടാണ് കുവൈറ്റ് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈക്കാര്യം ഉന്നയിച്ച് നേരത്തെ കുവൈറ്റ് മന്ത്രിസഭ പ്രമേയവും പാസാക്കിയിരുന്നു.
ഴിഞ്ഞ ദിവസം കുവൈറ്റിലെ ഇസ്ലാമിക് അഫേയ്സ് മന്ത്രിയായ അബ്ദുല്ല അല്‍ ഷൊരെക ട്വിറ്ററിലൂടെ ഇന്ത്യയിലെ ഇസ്ലാമോഫോബിയക്കെതിരെ രംഗത്തു വന്നിരുന്നു.
‘ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നവര്‍ മുസ്ലിം ലോകം നിശബ്ദമായിരിക്കുമെന്നും രാഷട്രീയപരമായി നീങ്ങില്ലെന്നും കരുതുന്നുണ്ടോ’ എന്നായിരുന്നു ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് കുവൈറ്റ് സര്‍ക്കാര്‍ വ്യക്തമാക്കിയതായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധി അനുരാഗ് ശ്രീ വാസ്തവ എകണോമിക്സ് ടൈംസിനോട് പ്രതികരിച്ചിരിക്കുന്നത്. കുവൈറ്റിലെ അനൗദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നാണ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചത്.
ഒപ്പം ഇന്ത്യ-കുവൈറ്റ് ബന്ധം തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമം നടക്കുകയാണെന്ന് കുവൈറ്റിലെ ഇന്ത്യന്‍ പ്രതിനിധിയും പ്രതികരിച്ചു. വ്യാജ അക്കൗണ്ടുകള്‍ ഇന്ത്യയെയും ഖത്തറിനെയും തമ്മില്‍ അകറ്റാന്‍ ശ്രമിക്കുകയാണെന്നാണ് നേരത്തെ ഖത്തറിലെ ഇന്ത്യന്‍ അംബാഡിഡര്‍ ട്വീറ്റ് ചെയ്തത്.
